“ഇത് ശരിക്കുമൊരു വീട് തന്നെയാണ്.” തന്റെ പ്രിയപ്പെട്ട വീടിനെക്കുറിച്ച് തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ ജ്യോതിര്‍മയിക്ക് ഒറ്റ വാക്കില്‍ പറയാനുള്ളത് ഇങ്ങനെ. കടവന്ത്രയിലെ വീടിനെക്കുറിച്ചാണ് ജ്യോതിക്ക് സംസാരിക്കാനുണ്ടായിരുന്നത്. ഭര്‍ത്താവ് നിഷാന്ത്, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നിവരുമൊത്ത് താമസിക്കുന്ന വീടിനെക്കുറിച്ച്. കടവന്ത്ര തെക്കേ അറ്റത്താണ് ജ്യോതിയുടെ ഈ പ്രിയ ഭവനം.
മിക്ക വീടുകളും മ്യൂസിയം പോലെയാണ്. മറ്റുള്ളവരെ കാണിക്കാനായി കെട്ടിപ്പൊക്കുന്നവ. എന്നാല്‍ ഈ വീട് സിമ്പിളാണ്. അത്തരം വീടുകളില്‍ നിന്നും വളരെ വ്യതസ്തമായ ഒരു ഇരുനില വീട്. വീടെന്ന് വച്ചാല്‍ താമസിക്കാന്‍ ശരിക്കും കംഫര്‍ട്ടബിള്‍ ആയിരിക്കണം. നല്ല കാറ്റും വെളിച്ചവും വേണം. വീടിനെക്കുറിച്ചുള്ള കൊച്ചു കൊച്ചു ജ്യോതിര്‍മയി വചനങ്ങള്‍.
ക്രീം ഷേഡ് നിറങ്ങളാണ് ഈ വീട്ടില്‍. അകത്ത് നല്ല സ്‌പേഷ്യസ് ആയ ബെഡ്‌റൂമുകള്‍. മാസ്റ്റര്‍ ബെഡ്‌റൂമില്‍ കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ്. വീട്ടിലെ എല്ലാ സ്ഥലങ്ങളും ഇഷ്ടമാണ്. എന്നാല്‍ ഏറെ ഇഷ്ടമുളളത് വീടിനു മുന്നിലെ ഗാര്‍ഡനില്‍ ഇരിക്കാനാണ്; കൂടുതലും മോണിങ്ങ് ടൈമില്‍. പിന്നെ വീടിനു മുന്നിലെ ആട്ടു കട്ടിലില്‍ വെറുതെ ഇരിക്കാനും.
നിഷാന്തിന്റെ അമ്മ നിര്‍മ്മലയാണ് വീടിന്റെ ഡിസൈനര്‍. അടുക്കള ഏറെ സ്‌പേഷ്യസാണ്. ഇത് വീട്ടമ്മമാര്‍ക്ക് വളരെ ആവശ്യമാണെന്നാണ് ജ്യോതിയുടെ പക്ഷം. കൊച്ചിയില്‍ സ്വന്തമായി വീടു വെയ്ക്കണമെന്നാണ് ജ്യോതിയുടെ ഇപ്പോഴത്തെ താത്പര്യം. ഈ വീട് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് ജ്യോതിര്‍മയി. ഒത്തിരി വലിയ വീടായിരിക്കില്ല അത്. വലിയ വീടായാല്‍ മെയിന്റയിന്‍ ചെയ്യാന്‍ പാടാണ്. തനിക്ക് എപ്പോഴും ഇഷ്ടം നമ്മുടെ ആവശ്യത്തിന് ഒതുങ്ങുന്ന വീടാണ്.
ഷൂട്ടിങ്ങിനായുള്ള യാത്രകള്‍ക്കിടയില്‍ നല്ല വീടുകള്‍ കണ്ടാല്‍ ശ്രദ്ധിക്കാറുണ്ട്. ചില നല്ല ഡിസൈനുകള്‍. പുതിയ വീട് പഴയതിന്റെയും പുതിയതിന്റെയും ഒരു മിക്‌സായിരിക്കും. വളരെ ടിപ്പിക്കല്‍ കേരള സ്‌റ്റൈല്‍ ആവാന്‍ താത്പര്യമില്ല. വീടിനെക്കുറിച്ചുളള വിശേഷങ്ങളില്‍ നിന്ന് ഇനി ചില സിനിമാ വിശേഷങ്ങള്‍. മമ്മൂട്ടിയുടെ ജനകനാണ് ജ്യോതിര്‍മയിയുടെ പുതിയ ചിത്രം. ഏറെ പ്രാധാന്യമുളള നായിക കഥാപാത്രമാണ്. ഇതില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും മലയാളത്തിന്റെ സ്വന്തം ജ്യോതിര്‍മയി.
|