Set us Your homepage
 
Add To Favorites
 
Tell a friend
 
Contact Us
 
Home
 
 
   

Hot Properties

Home >> Dream HomesBookmark and Share
 മറയില്ലാത്ത വീട്ടിലേയ്ക്ക് സ്വാഗതം

Philip Johnson Glass Houseഎല്ലാ കാര്യങ്ങളും മറ്റുള്ളവരില്‍ നിന്നും മറയ്ക്കാനാണ് എല്ലാവരുടെയും ശ്രമം. എന്നാല്‍ യാതൊരു മറയുമില്ലാത്ത ഒരു വീടിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ചില്ലുകള്‍ കൊണ്ട് തീര്‍ത്ത ഈ മനോഹര വീട്ടിലിരുന്നാല്‍ പ്രകൃതിയെ നിങ്ങള്‍ക്ക് യാതൊരു മറയുമില്ലാതെ കാണാം. പ്രകൃതിക്ക് നിങ്ങളെയും. അമേരിക്കയിലെ ന്യൂ കാനണിലാണ് ആരെയും കൊതിപ്പിക്കുന്ന ഈ ഗ്ലാസ് ഭവനം. അന്തരിച്ച പ്രശസ്ത ആര്‍ക്കിടെക്ട് ഫിലിപ്പ് ജോണ്‍സണാണ് വ്യതസ്തമായ ഈ ചില്ലു കൊട്ടാരത്തിന്റെ ശില്പി. തന്റെ ആര്‍ക്കിടെക്ട് മികവിന് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ആളാണ് ഫിലിപ്പ് ജോണ്‍സണ്‍.

ചുറ്റുമുള്ള പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമായാണ് ഈ വീട് നിര്‍മിച്ചത്. നിര്‍മിച്ചതോ, തനിക്ക് വേണ്ടി തന്നെ. 47 ഏക്കറിലാണ് വീട്. പ്രൈവറ്റ് റസിഡന്‍സായാണ് ഈ വീട് ആദ്യം ജോണ്‍സണ്‍ ഉപയോച്ചിരുന്നത്. 47 ഏക്കര്‍ സ്ഥലത്ത് ജോണ്‍സണ്‍ തന്നെ പല കാലഘട്ടങ്ങളിലായി നിര്‍മ്മിച്ച 10 കെട്ടിടങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ ഇതില്‍ ജോണ്‍സണ് ഏറെയിഷ്ടം ഈ ഗ്ലാസ് ഹൗസിനോടായിരുന്നു. 1986ല്‍ ഈ വീട് നാഷണല്‍ ട്രസ്റ്റിന് ജോണ്‍സണ്‍ എഴുതിക്കൊടുത്തു. എങ്കിലും 2005ല്‍ മരണമടയുന്നതു വരെ ഇവിടെത്തന്നെയായിരുന്നു താമസം.

Philip Johnson Glass Houseഇനി വീടിന്റെ വിശേഷങ്ങളിലേയ്ക്ക്... വാന്‍ഡെര്‍ റോഹ് എന്നയാളുടെ ഗ്ലാസ് - സ്റ്റീല്‍ വീടാണ് ജോണ്‍സണ് തന്റെ ചില്ലു കൊട്ടാരം നിര്‍മ്മിക്കാന്‍ പ്രേരണയായത്. കട്ടിയുള്ള ഗ്ലാസ് ഭിത്തികള്‍ക്ക് പിറകില്‍ സപ്പോര്‍ട്ട് ചെയ്യുന്നത് സ്റ്റീല്‍ പില്ലറുകളാണ്. വിവിധ ക്യാബിനുകളയാണ് അകം തിരിച്ചിരിക്കുന്നത്.

അകത്ത് ബാത്ത്‌റൂം മാത്രമാണ് മറ. ബ്രിക്ക് സിലിന്‍ഡറാണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ഫ്‌ളോറും ബ്രിക്ക് സിലിന്‍ഡറും ഭംഗിയായി പോളിഷ് ചെയ്തിട്ടുണ്ട്.

ഈ ചില്ലു കൊട്ടാരം ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തിരിക്കുകയാണ്. ഇത്രയും കേട്ട് കഴിഞ്ഞപ്പോള്‍ വീട് കാണണമെന്ന് തോന്നുന്നില്ലേ.... എന്നാല്‍ ഒന്നു കൂടി അറിയുക. മാസങ്ങളോളം ഇതിനകം വീട് പലരും ബുക്ക് ചെയ്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ അത്രയും ആകര്‍ഷിച്ചു കഴിഞ്ഞു ഈ ചില്ലുക്കൊട്ടാരം.

പ്രേമ ഫിലിപ്പ്‌

Tags: Architect Philip Johnson Glass House
 
 Other Items in DreamHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
© 2009 i-junction media All rights reserved

Powered By RoseSoft Systems