Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Dream HomesShareBookmark and Share
 സ്‌റ്റൈലിഷ്‌ ഇന്റീരിയര്‍

ഡോ.ഹംസ തയ്യിലും ഭാര്യ വഹീദയും മകള്‍ ഡോ.ഷിബയ്‌ക്ക്‌ വിവാഹസമ്മാനമായി നല്‍കിയ ഫ്‌ളാറ്റ്‌ പ്രശസ്‌ത ആര്‍ക്കിടെക്ട്‌ സിന്ധു കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്കുകളിലൊന്നാണ്‌. ഇതെപ്പറ്റി ചോദിച്ചാല്‍ തന്റെ 17 വര്‍ഷത്തെ പ്രൊഫഷനില്‍ ഏറ്റവും സംതൃപ്‌തി നല്‍കിയ വര്‍ക്കാണിതെന്ന്‌ സിന്ധു പറയും.

കോഴിക്കോട്‌ ബീച്ചിന്‌ സമീപം ഗാലക്‌സി ബില്‍ഡേഴ്‌സ്‌ അപ്പാര്‍ട്‌മെന്റ്‌ സമുച്ചയത്തിലെ ഫ്‌ളാറ്റിന്റെ ഇന്റീരിയര്‍ ഡിസൈനിങ്‌, റിനോവേഷന്‍ ജോലികള്‍ സിന്ദുവിന്‌ ലഭിക്കുമ്പോള്‍ ക്ലയന്റിന്റെ ഭാഗത്തുനിന്ന്‌ അനാവശ്യമായ ഇടപെടലുകള്‍ ഒന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തോടെ വര്‍ക്ക്‌ ചെയ്‌തുതീര്‍ക്കാന്‍ കഴിഞ്ഞതായി സിന്ധു ഓര്‍ക്കുന്നു. ഡോ.ഷിബയുടെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങളും ആ വര്‍ക്ക്‌ തന്റെ മാസ്റ്റര്‍പീസുകളിലൊന്നാക്കി മാറ്റാന്‍ അവരെ സഹായിച്ചു.
വര്‍ഷങ്ങളായി ബാച്ചിലേഴ്‌സിന്‌ വാടകയ്‌ക്ക്‌ നല്‍കിയിരുന്ന ഫ്‌ളാറ്റ്‌ സിന്ധുവിനെ ഏല്‍പിക്കുമ്പോള്‍ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. എന്നാല്‍ വളരെ ചെറിയൊരു സമയംകൊണ്ട്‌ തന്നെ അതിനെ ആരും കൊതിക്കുന്ന ഒരു താമസയിടമാക്കി മാറ്റിയാണ്‌ ആര്‍ക്കിടെക്ട്‌ സിന്ധു ക്ലയന്റ്‌സിന്‌ കൈമാറിയത്‌.

ട്രെന്‍ഡി കളറുകളില്‍ കണ്ടംപററി ഡിസൈനിലാണ്‌ ഇന്റീരിയര്‍ ഡിസൈന്‍ ഒരുക്കിയത്‌. പീകോക്ക്‌ ബ്ലൂ നിറത്തിലുള്ള ചുമരുകള്‍ ഇന്റീരിയറിന്‌ പുതിയൊരു അനുഭവം സമ്മാനിക്കുന്നു. ചുവപ്പ്‌, പച്ച തുടങ്ങിയ കോണ്‍ട്രാസ്‌റ്റ്‌ നിറങ്ങളും ഉപയോഗിച്ചിട്ടുണ്ട്‌. കടുത്ത നിറങ്ങള്‍ക്കൊപ്പം ഹൊറിസോണ്ടല്‍ ലൈനുകള്‍ക്ക്‌ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്‌. ഫ്‌ളാറ്റിന്‌ കൂടുതല്‍ വലിപ്പം തോന്നിക്കാനാണിത്‌. ബ്രൈഡല്‍ റൂമായ മാസ്‌റ്റര്‍ ബെഡ്‌റൂമിന്‌ പിങ്ക്‌ നിറമാണ്‌ നല്‍കിയത്‌.

കൂടുതല്‍ ചെലവ്‌ വരാത്ത രീതിയില്‍ ബാലന്‍സ്‌ഡ്‌ ആയിട്ടാണ്‌ ഇന്റീരിയര്‍ ഒരുക്കിയത്‌. തേക്ക്‌

പോലുള്ള വിലപിടിപ്പുള്ള മരങ്ങള്‍ക്ക്‌ പകരം ഹാര്‍ഡ്‌ വുഡാണ്‌ അധികം ഉപയോഗിച്ചിരിക്കുന്നത്‌. ചുമരുകള്‍ക്ക്‌ ചേരുന്ന രീതിയില്‍ അപ്പാര്‍ട്‌മെന്റിന്‌ യുവത്വം പകരാനായി ഡിസൈനര്‍ ഫര്‍ണീച്ചറുകളാണ്‌ തിരഞ്ഞെടുത്തത്‌. വുഡന്‍ ഫിനിഷ്‌ അധികം ഉപയോഗിച്ചിട്ടില്ല.
ആര്‍ക്കിടെക്ട്‌ സിന്ധു കുമാറിന്റെ വര്‍ക്കില്‍ ഡോ.ഷിബ പൂര്‍ണ സംതൃപ്‌തയാണ്‌. ഡോ. ഹംസ തയ്യിലിന്‌ വേണ്ടി നേരത്തെയും രണ്ട്‌ വര്‍ക്കുകള്‍ സിന്ധു ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ ഫാമിലി ലിവിങ്‌ സ്‌പേസ്‌, കോഴിക്കോട്‌ നടക്കാവിലെ അദ്ദേഹത്തിന്റെ ഷിബ ഹോസ്‌പിറ്റലിന്റെ റീഡിസൈനിങ്‌ എന്നിവയാണ്‌ നേരത്തെ ചെയ്‌തത്‌. ഈ വര്‍ക്കുകളില്‍ ഇംപ്രസ്‌ഡ്‌ ആയാണ്‌ ഡോ.ഹംസ തന്റെ മകള്‍ക്കുള്ള വിവാഹ സമ്മാനത്തിന്റെ മോടികൂട്ടലും ആര്‍ക്കിടെക്ട്‌ സിന്ധുവിനെ ഏല്‍പിച്ചത്‌.

ആര്‍ക്കിടെക്‌ചര്‍, ഇന്റീരിയര്‍ ഡിസൈനിങ്‌ രംഗങ്ങളില്‍ 17 വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിന്‌ ഉടമയായ സിന്ധു എട്ടര വര്‍ഷക്കാലം യുകെയിലും ഒന്നര വര്‍ഷം അമേരിക്കയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1992ല്‍ തിരുവനന്തപുരം എന്‍ജിനീയറിങ്‌ കോളേജില്‍ നിന്ന്‌ ബിആര്‍ക്ക്‌ പൂര്‍ത്തിയാക്കിയ ഇവര്‍ യുകെയില്‍ നിന്ന്‌ കൊമേഴ്‌സ്യല്‍ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്‌.
നോട്ടിങ്‌ഹാമിലെ ഇന്റര്‍നാഷണല്‍ ഐസ്‌ സ്‌റ്റേഡിയം, യുകെയിലെ ലീഡ്‌സിലുള്ള 'ദി റൂം' എന്ന പ്രശസ്‌ത റസ്റ്റോറന്റ്‌, കൊച്ചി ലെ-മെറിഡിയന്‍ ഹോട്ടലിലെ ടവര്‍, തൃശ്ശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഇന്റീരിയര്‍, കോഴിക്കോട്ടെ റോക്ക ഷോറൂം തുടങ്ങിയവ സിന്ധുവിന്റെ മികച്ച വര്‍ക്കുകളില്‍ പെടുന്നു.
- ആര്‍.റോഷന്‍   

Ar. Cindu Kumar
2nd Floor, PMK Tower, Civil Station,
Kozhikode-673020
Phone:0495 2370097, Mob:9847490404
Website: www.evolutioninterior.com
Email: cindukrishnakumar@yahoo.com

Tags: Architect Cindu Kumar Kozhikode Trendy Interior
Popular Search
blog comments powered by Disqus
 Other Items in DreamHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems