Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 കിങ്‌ ഖാന്റെ കൊട്ടാരങ്ങള്‍

Shah rukh Khanമൈ നെയിം ഈസ് ഖാന്‍.... ബോളിവുഡിന്റെ രാജാവ് താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഷാരൂഖ്. മൈ നെയിം ഈസ് ഖാന്‍ തീയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ അതിലെ നായകന്റെ വീടുകളെപ്പറ്റി നിങ്ങള്‍ക്ക് അറിയണമെന്നില്ലേ...?

രാജാവിനിഷ്ടം കൊട്ടാരങ്ങളാണ്. ബോളിവുഡിന്റെ താര രാജാവായ ഷാരൂഖ് ഖാനും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ല. ലണ്ടനിലെ പാര്‍ക്ക് ലൈനില്‍ 160 കോടി രൂപ (20 മില്യണ്‍ പൗണ്ട്) മുടക്കി വാങ്ങിയ പുതിയ കൊട്ടാരത്തിലാവും 'മൈ നെയിം ഈസ് ഖാന്റെ' വിജയം ഷാരൂഖ് ആഘോഷിക്കുക. ഇപ്പോള്‍ ഷാരൂഖിന്റെ ഫേവറേറ്റ് ഹോളിഡേ ഡെസ്റ്റിനേഷനാണ് ലണ്ടന്‍. ഏതൊരു ബോളിവുഡ് താരവും വിദേശത്ത് സ്വന്തമാക്കുന്ന വീടുകളില്‍ ഏറ്റവും വിലയേറിയതാണ് ഈ വീട്.
രാജാവിനിഷ്ടം കൊട്ടാരങ്ങളാണ്‌. ബോളിവുഡിന്റെ താര രാജാവായ ഷാരൂഖ്‌ ഖാനും ഇക്കാര്യത്തില്‍ വ്യത്യസ്‌തനല്ല.

ലണ്ടനിലെ പാര്‍ക്ക്‌ ലൈനില്‍ 160 കോടി രൂപ (20 മില്യണ്‍ പൗണ്ട്‌) മുടക്കി തന്റെ പുതിയ കൊട്ടാരത്തിന്‌ ഇടം കണ്ടെത്തിയിരിക്കുകയാണ്‌ ഷാരൂഖ്‌. ഇപ്പോള്‍ ഷാരൂഖിന്റെ ഫേവറേറ്റ്‌ ഹോളിഡേ ഡെസ്റ്റിനേഷനാണ്‌ ലണ്ടന്‍. ഏതൊരു ബോളിവുഡ്‌ താരവും വിദേശത്ത്‌ സ്വന്തമാക്കുന്ന വീടുകളില്‍ ഏറ്റവും വിലയേറിയതാണിത്‌.

Shah rukh Khan with wife Gauri Khanഎല്ലാ വര്‍ഷവും തന്റെ രാജകീയ അവധിക്കാലം ഭാര്യയും കുട്ടികളുമോടൊപ്പം ലണ്ടനിലാണ്‌ ഷാരൂഖ്‌ ചിലവഴിക്കുന്നത്‌. മിക്കവാറും ഹോട്ടലുകളിലോ, ഭാര്യ ഗൗരിയുടെ കസിന്റെ വീട്ടിലോ ആയിരിക്കും അപ്പോഴൊക്കെ താമസിച്ചിരുന്നത്‌. ഈ യാത്രകളിലൊക്കെ ലണ്ടനില്‍ സ്വന്തമായി ഒരു വീട്‌ ഷാരൂഖ്‌ ആഗ്രഹിച്ചിരുന്നു.

ഹിന്ദി സിനിമയിലെ സംഭാവനകള്‍ക്ക്‌ ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ ബെഡ്‌ഫോര്‍ഡ്‌ ഷാരൂഖിന്‌ ഇതിനിടെ ഡോക്‌ടറേറ്റ്‌ നല്‍കിയിരുന്നു. ഇതും ലണ്ടനോടുള്ള ഷാരൂഖിന്റെ ഇഷ്‌ടം കൂടാന്‍ കാരണമായി.

ലണ്ടനിലെ തന്റെ അപ്പാര്‍ട്ട്‌മെന്റോടെ ഷാരൂഖിന്റെ കൊട്ടാരങ്ങളുടെ കഥ തീരുന്നില്ല. ദുബായില്‍ പാം ജുമേരയിലാണ്‌ ഷാരൂഖിന്റെ മറ്റൊരു സ്വപ്‌നഭവനമുള്ളത്‌. മനുഷ്യനിര്‍മ്മിതമായ ഈ ദ്വീപില്‍ അതിമനോഹരമായ വില്ലയാണ്‌ ഷാരൂഖിന്‌ സ്വന്തമായിട്ടുള്ളത്‌. മൂന്ന്‌ ദ്വീപുകളുടെ കൂട്ടായ്‌മയാണ്‌ പാം ഐലന്റ്‌സ്‌. ഓരോ ഐലന്റും പന മരങ്ങളുടെ രൂപത്തിലാണ്‌. അങ്ങനെയാണ്‌ പാം ജുമേര എന്ന പേര്‌ ലഭിച്ചത്‌.
70 കോടി രൂപ (58 മില്ലണ്‍ ദിര്‍ഹം)യാണ്‌ വില്ലയുടെ നിര്‍മ്മാണ ചിലവ്‌. ടോം ക്രൂയിസ്‌, ബ്രാഡ്‌ പിറ്റ്‌, ഡേവിഡ്‌ ബെക്കാം തുടങ്ങിയ പ്രശസ്‌തര്‍ പാം ഐലന്റില്‍ സ്ഥലത്തിനായി അപേക്ഷ നല്‍കിയിരിക്കവേയാണ്‌ ദൂബായ്‌ സര്‍ക്കാര്‍ ഷാരൂഖിന്‌ ഇടം നല്‍കിയത്‌.

ദുബായ്‌ സര്‍ക്കാരിന്റെ നഖീല്‍ എന്ന കമ്പനിയാണ്‌ വില്ല നിര്‍മിച്ചത്‌. ദുബായ്‌ സര്‍ക്കാര്‍ സ്ഥലം നല്‍കിയതിന്‌ പുറമേ വില്ലയിലേക്കുള്ള വെള്ളവും വൈദ്യുതിയുമെല്ലാം ഷാരൂഖിന്‌ സൗജന്യമായി നല്‍കിയിട്ടുണ്ട്‌.

മുംബൈ ബാന്ദ്രയിലുള്ള 'മന്നത്ത്‌' എന്ന കിങ്‌ ഖാന്റെ രാജകീയ ഭവനത്തില്‍ നിന്ന്‌ ഒട്ടും മോശമല്ല പുതിയ വില്ല. മന്നത്ത്‌ എന്ന കൊട്ടാരസദ്യശ്യമായ വീട്‌ മാധ്യമങ്ങളില്‍ മുമ്പ്‌ തന്നെ സ്ഥാനം പിടിച്ചിരുന്നു. മന്നത്തിനെ ചുറ്റിപ്പറ്റി ചില വിവാദങ്ങളുണ്ടെയെങ്കിലും ഷാരൂഖിന്റെ പ്രിയ വീട്‌ ഇപ്പോഴും ഇതുതന്നെ.

43കാരനായ ഷാരൂഖ്‌ ദുബായില്‍ ഒരു റിയല്‍ എസ്‌റ്റേറ്റ്‌ സംരംഭവും ആരംഭിച്ചിട്ടുണ്ട്‌. എസ്‌.ആര്‍.കെ വോള്‍വാര്‍ഡ്‌ എന്ന പേരിലാണ്‌ കമ്പനി. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളും, ഫ്‌ളാറ്റുകളും എല്ലാം നിര്‍മ്മിക്കുന്ന കമ്പനിയാണിത്‌.

മൈ നെയിം ഈസ് ഖാന്റെ വിജയം തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (ഈ സീസണിലെങ്കിലും) ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരൂഖ്.

വീടുകളുടെ എണ്ണം കൂടുന്നതിന്‌ അനുസരിച്ച്‌ ഷാരുഖിന്‌ പറയാനുള്ളത്‌ ഇത്ര മാത്രമാണ്‌, "പുതിയ സ്ഥലങ്ങളില്‍ വീടു വെയ്‌ക്കുന്നത്‌ സന്തോഷമുള്ള കാര്യമാണ്‌. എന്റെ കൂട്ടികളുടെ ഭാവി തന്നെയാണ്‌ പ്രധാനം. അവര്‍ക്ക്‌ ഭാവിയുള്ള സ്ഥലങ്ങളിലാണ്‌ വീട്‌ വെയ്‌ക്കുന്നത്‌". ഇതും പറഞ്ഞ്‌ ബോളിവുഡിന്റെ ബാദ്‌ഷ വീണ്ടും പുത്തന്‍ സ്വപ്‌നങ്ങള്‍ കാണുന്നു.

-പൂജാ ഭട്ടാചാര്യ 

Tags: Shahrukh Khan Bollywood Actor London Palm Jumeirah Dubai Mannath
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems