Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> SpecialShareBookmark and Share
 മംഗലശ്ശേരി നീലകണ്‌ഠന്‍ പൂമുഖത്തുണ്ട്‌

പൂമുഖത്തെ ചാരുകസേരയില്‍ ഗാംഭീര്യത്തോടെ ഇരിക്കുന്ന മംഗലശ്ശേരി നീലകണ്‌ഠന്‍. കണ്ണുകളില്‍ കനലെരിയുന്ന നീലകണ്‌ഠന്റെ ചുറ്റും നില്‍ക്കുന്ന സുഹൃത്തുക്കള്‍. ആരോടും പരാതി പറയാതെ നടന്നകലുന്ന നീലകണ്‌ഠന്റെ സന്തതസഹചാരിയായ വാര്യര്‍.... മനസ്സിന്റെ സ്‌ക്രീനില്‍ ഇത്തരം ഒരുപാട്‌ ചിത്രങ്ങള്‍ ഒരു നിമിഷം മിന്നി മറയും....പാലക്കാട്ടുള്ള വരിക്കാശ്ശേരി മനയുടെ മുന്നില്‍ ഒരു നിമിഷം നിന്നാല്‍.

മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നായ മംഗലശ്ശേരി നീലകണ്‌ഠന്‍ എന്ന കഥാപാത്രം ജീവിക്കുന്നത്‌ ഇവിടെയാണ്‌. മനയില്‍ എത്തുന്ന ആര്‍ക്കും ആദ്യം ഓര്‍മ്മ വരുന്നത്‌ നീലകണ്‌ഠനെയാണ്‌. മോഹന്‍ലാലിന്‌ ഈ മനയോടുള്ള ഇഷ്‌ടവും മനയ്‌ക്ക്‌ മോഹല്‍ലാലിനോടുള്ള ആത്മബന്ധവും എല്ലാവര്‍ക്കുമറിയാം. സിനിമകളിലൂടെ ലോകമെങ്ങും കണ്ട ഈ മനയുടെ വിശേഷങ്ങള്‍ ഇവിടെ നിന്നും തുടങ്ങുന്നു.

വള്ളുവനാട്‌ താലൂക്കിലെ പ്രസിദ്ധമായ ജന്മിതറവാടുകളില്‍ ഒന്നായാണ്‌ മന അറിയപ്പെടുന്നത്‌. ഭൂപരിഷ്‌കരണ നിയമം എത്തുന്നതുവരെയും മറ്റു നമ്പൂതിരി ഗൃഹങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ജന്മി- കുടിയാന്‍, തൊഴിലാളി ബന്ധങ്ങളില്‍ വളരെ അധികം സുതാര്യത പുലര്‍ത്തിയിരുന്ന സമീപനമാണ്‌ ഇവിടുത്തേത്‌.

പ്രധാന കെട്ടിടത്തിന്റെ അടിത്തറ പെരുന്തച്ചന്‍ നിര്‍മ്മിച്ചതാണെന്നും ഇന്നത്തെ കെട്ടിടം കൂവളപ്പാറയിലുള്ള മാന്നാനംപറ്റ ഇല്ലത്തെ നമ്പൂതിരിയുടെ കണക്കനുസരിച്ചാണെന്നും രേഖകളില്‍ കാണാം. അടിത്തറയുടെ കണക്കനുസരിച്ചാകാം തെക്കേ പടിഞ്ഞാറെ കോണില്‍(ഈശാനകോണ്‍) ഒരു കിണര്‍ തച്ചന്‍ കുഴിപ്പിച്ചതും.

മുറികളിലെ വെന്റിലേഷന്‍ സൗകര്യവും, പരസ്‌പരം ബന്ധിപ്പിക്കുന്ന വാതിലുകളും, രാജകീയപ്രൗഢിയോടെ നില്‍ക്കുന്ന പുമുഖവും ഇതിനെ മറ്റ്‌ ഇല്ലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നു. കുറച്ചുപണം കൊണ്ട്‌ കൂടുതല്‍ സൗകര്യമെന്ന രീതിയിലായിരുന്നു മനയുടെ നിര്‍മ്മാണം. വരിക്കാശ്ശേരി മനയുടെ പ്രധാന കെട്ടിടത്തിന്‌ മൂന്നു നിലയാണ്‌.

ആഢംബരങ്ങളായ പെയിന്റിങ്‌ വര്‍ക്കുകളോ കൊത്തുപണികള്‍ക്കോ അധികം തുക മനയില്‍ ചിലവഴിച്ചിട്ടില്ല. ഏകദേശം 54 സെന്റു വരുന്ന അര്‍ദ്ധവൃത്താക്രിതിയിലുള്ള കുളവും (മൂന്നു നിലകളില്‍ വരാന്തയോടുകൂടിയ കുളപ്പുരയും) 11 കടവുകളും മനയുടെ സമീപത്തുണ്ട്‌. ഇതില്‍ കുളപ്പുരയെല്ലാം പൊളിച്ചുകളഞ്ഞു.

പ്രധാന കെട്ടിടത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ നാലു നിലകളോടുകൂടിയ ഒരു പത്തായപുരയുണ്ട്‌. അതിന്റെ നിലവറയില്‍ പണ്ടുകാലത്തെ വാഹനങ്ങളായ കാളവണ്ടിയും മറ്റും ഇറക്കുവാന്‍ പാകത്തിലുള്ള സംവിധാനമുണ്ട്‌. ഗ്രൗണ്ട്‌ ഫ്‌ളോര്‍ നെല്ലുസൂക്ഷിക്കുന്ന പത്തായമായും, മൂന്നാമത്തെ നില കാര്യസ്ഥന്മാരുടെയും മറ്റും ഉപയോഗത്തിനായും തീര്‍ത്തിരിക്കുന്നു. പടിഞ്ഞാറുവശത്തായി മറ്റൊരു പത്തായപ്പുരയുമുണ്ട്‌.

സിനിമാക്കാരെ മനയിലേക്ക്‌ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ഒരുപാടാണ്‌. വിശാലമായ പാര്‍ക്കിങ്‌ സൗകര്യവും ഒന്നില്‍ കൂടുതല്‍ യൂണിറ്റുകള്‍ക്ക്‌ ഒരേസമയം പ്രവര്‍ത്തിക്കാനുള്ള സൗകര്യവുമെല്ലാം സിനിമാക്കാരെ മനയിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. രാവണപ്രഭു, പല്ലാവൂര്‍ ദേവനാരായണന്‍, തൂവല്‍കൊട്ടാരം തുടങ്ങി ചിത്രങ്ങളുടെ നീണ്ട നിര ഇക്കാര്യത്തിന്‌ അടിവരയിടുന്നു. പല സിനിമാക്കാരും മനയെ ഒരുഭാഗ്യചിഹ്നമായും കരുതുന്നുണ്ട്‌.

കഥകളുടെ കെട്ട്‌ മുറുക്കുന്നതിനുമുന്‍പ്‌ വീണ്ടും നീലകണ്‌ഠന്റെ അടുത്തെത്താം. മനയിലെത്തുന്ന ആരുടേയും ഓര്‍മ്മകളില്‍ ആദ്യമെത്തുന്നത്‌ ഇതാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. ക്രൂരനും അതേസമയം സൗമ്യനുമായ നീലകണ്‌ഠന്റെ പാദസ്‌പര്‍ശം ഓരോ മുറികളിലുമുണ്ട്‌. മനയില്‍ നിന്നിറങ്ങി യാത്ര പറയുമ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ കാണാം. പൂമുഖത്തിരുന്ന്‌ നീലകണ്‌ഠന്‍ നമ്മെ നോക്കി കൈവീശുന്നു.

- ലക്ഷ്‌മി ഭട്ടതിരി 

Tags: Mohanlal Malayalam Cinema Varikkassery Mana
Popular Search
blog comments powered by Disqus
 Other Items in Special
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems