Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 ചിരിയുടെ സുല്‍ത്താന്റെ ചിരിക്കുന്ന വീട്‌

പുലിവാല്‍ കല്യാണം എന്ന ചിത്രത്തില്‍ സലീംകുമാറിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്‌. ഒട്ടകത്തിന്റെ പ്രതിമയില്‍ തട്ടി "എല്ലാം വിധിയുടെ വിളയാട്ടം". സലീംകുമാറിന്റെ മേലുളള ഈ വിധിയുടെ വിളയാട്ടം എത്തി നില്‍ക്കുന്നത്‌ ലാഫിങ്‌ വില്ല എന്ന ചിരിയുടെ കൊട്ടാരത്തിലാണ്‌. വടക്കന്‍ പറവൂര്‍ നീണ്ടൂര്‍ രാമന്‍കുളങ്ങര ക്ഷേത്രത്തിനടുത്താണ്‌ സലീംകുമാര്‍ തന്റെ ചിരിവീട്‌ പണിതിരിക്കുന്നത്‌.

ഓരോ കോണിലും ചിരി ഒളിഞ്ഞിരിക്കുന്ന വീട്‌. സലീംകുമാറിന്റെ വീടിനെ ഇങ്ങിനെ വിശേഷിപ്പിക്കാം. വീടിന്റെ പേരു മുതല്‍ വീട്ടിലെ ചിരി ഉത്സവം തുടങ്ങുന്നു. ചിരി തനിക്ക്‌ സമ്മാനിച്ച വിജയങ്ങള്‍ക്ക്‌ ഈ പേരല്ലാതെ മറ്റെന്താണ്‌ നല്‌കാന്‍ കഴിയുകയെന്ന്‌ സലീംകുമാര്‍ ചോ
ദിക്കുന്നു.

വീട്ടിലേയ്‌ക്ക്‌ കയറുന്ന നടക്കല്ലുകള്‍ക്ക്‌ മുന്നില്‍ വെച്ചിരിക്കുന്ന കോണ്‍ക്രീറ്റില്‍ തീര്‍ത്ത ചെണ്ടകള്‍ മുതല്‍ ലാഫിങ്ങ്‌ വില്ലയിലെ വ്യത്യസ്‌തതകള്‍ ആരംഭിക്കുന്നു. ദൂരെ നിന്നും നോക്കിയാല്‍ മേളത്തിനു പുറപ്പെടാനായി മുറുക്കിവെച്ച ചെണ്ടകളാണെന്നേ തോന്നുകയുളളൂ. വീടിന്റെ മുന്നില്‍ ആമ്പല്‍ക്കുളവും വളളവും പുല്‍ത്തകിടിയും ഒരുക്കിയിട്ടുണ്ട്‌. മുറ്റത്ത്‌ മനോഹരമായ ഫൗണ്ടനും കാണാം. നീളന്‍ വരാന്ത,ഭംഗിയുളള തൂണുകള്‍, മഴയും മാനവും നേരിട്ടെത്തുന്ന നടുമുററം എന്നിവ ലാഫിങ്ങ്‌ വില്ലയിലുണ്ട്‌.     
More Photos
62 സെന്റില്‍ 5500 സ്‌ക്വയര്‍ഫീറ്റിലാണ്‌ തന്റെ ചിരി സൗധം സലീംകുമാര്‍ തീര്‍ത്തിരിക്കുന്നത്‌. ചിറ്റാട്ടുകരയിലായിരുന്നു സലീംകുമാരിന്റെ തറവാട്ടു വീട്‌. അച്ഛന്‍ ഗംഗാധരന്റെ ഓര്‍മ്മയ്‌ക്കായി ഗംഗ എന്ന പേരാണ്‌ അതിന്‌ നല്‌കിയിരിക്കുന്നത്‌. ഇപ്പോള്‍ ഭാര്യ സുനിതയോടും മ
ക്കളായ ചന്തുവും ആരോമലിനുമോടെപ്പം സലീംകുമാര്‍ ലാഫിങ്ങ്‌ വില്ലയിലേയ്‌ക്ക്‌ ചേക്കേറിയിരിക്കുകയാണ്‌. വീടിന്റെ ഓരോ കോണിലും സലിംകുമാര്‍ ചെയ്യുന്ന വേഷങ്ങള്‍ പോലെ വ്യത്യസ്‌തതകള്‍ കാണാം. ഊണു മേശയിലും മത്തങ്ങയുടെ രൂപമുളള ലൈറ്റ്‌ ഷേഡിലും ഇത്‌ കാണാം. മഴയും വെയിലും നേരെ നടുത്തളത്തില്‍ വീഴുന്ന രീതിയിലാണ്‌ ഇതിന്റെ ഡിസൈന്‍. വീടിന്റെ പണി പൂര്‍ത്തിയായതല്ല; തല്‌ക്കാലത്തേയ്‌ക്ക്‌ ഇതൊരു വെടിനിര്‍ത്തലാണ്‌ - സലീംകുമാര്‍ ചിരിയോടെ പറയുന്നു.

ചിരി വീട്ടിലെ വിശേഷങ്ങള്‍ തീരുന്നില്ല. 62 സെന്റുളള വീട്ടിലെ മുറ്റം തന്നെ 20 സെന്റിന്‌ അടുത്തുണ്ട്‌. കളിമണ്‍ നിറത്തിലുളള പേവ്‌മെന്റ്‌ ടൈല്‍ വിരിച്ച നട
പ്പാതയും കാണാന്‍ മനോഹരമാണ്‌. ഇരുവശത്തുമായി മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പും ഒരുക്കിയിട്ടുണ്ട്‌. ഇതിനെ ചുററി ഒഴുകുന്ന വലിയ കനാലും വളളവുമെല്ലാം വീടിന്‌ പ്രത്യേക ഭംഗി നല്‌കുന്നു. കനാലിനു മുകളില്‍ തടിപ്പാലവും കളിമണ്‍ പ്രതിമയുമെല്ലാം ഉണ്ട്‌.
മാസ്‌ററര്‍ ബെഡ്‌റൂമില്‍ ഗ്രാനൈററാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. തേക്കിന്റെ ഹാന്‍ഡ്‌റെയിലും,ക്രിസ്‌ററല്‍ ഷാന്‍ഡ്‌ലിയറുമാണ്‌ ലാഫിങ്ങ്‌ വില്ലയില്ലുളളത്‌. 'ചീഫ്‌ ആര്‍ക്കിടെക്ട്‌' സലീംകുമാറിനൊപ്പം ഭാര്യ സുനിതയും ആരോമലും ചന്തുവുമെല്ലൊം തങ്ങളുടെ ഐഡിയകള്‍ വീടിന്‌ നല്‌കിയിട്ടുണ്ട്‌. ഷൂട്ടിങ്ങ്‌ തിരക്കുകള്‍ക്കിടെയിലും സലീംകുമാര്‍ ഈ ചിരി വീട്ടില്‍ എത്തുന്നു..... ചിരിവീട്ടിലെ കൂട്ടുകാരോടൊപ്പം കുറച്ചു നേരം ചിരിക്കാന്‍.

-സ്വന്തം ലേഖകന്‍

Tags: Malayalam Comedy Actor Salim Kumar Laughing Villa
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems