Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 റിമയുടെ വീട്‌ സ്വന്തം സ്‌റ്റൈലില്‍

Rima Kallingalറിമയ്‌ക്ക്‌ വല്ലാത്തൊരു സൗന്ദര്യമാണ്‌. ആരെയും കീഴ്‌പ്പെടുത്തുന്ന വശ്യസൗന്ദര്യം. മലയാള സിനിമയിലെ ഈ 'ബോള്‍ഡ്‌ ഗേളി'ന്റെ ഭവന സങ്കല്‌പങ്ങളും അവളെപ്പോലെ തന്നെ വശ്യ മനോഹരമാണ്‌.
ശ്യാമപ്രസാദിന്റെ 'ഋതു'വിലൂടെയെത്തി മല്ലുവുഡിലെ താരോദയമായി മാറിയ റിമ കല്ലിങ്കല്‍ വീടിനെപ്പറ്റിയുള്ള സങ്കല്‌പങ്ങള്‍ പങ്കു വയ്‌ക്കുകയാണിവിടെ.

ബാംഗ്ലൂരില്‍ കുറേക്കാലം താമസിച്ചിട്ടുള്ള മെട്രോസെക്ഷ്വല്‍ ഗേള്‍, സിനിമയില്‍ സജീവമായതോടെ തൃശ്ശൂരിലെ പൂങ്കുന്നത്തുള്ള തന്റെ പഴയ വീട്ടിലേക്ക്‌ തിരിച്ചെത്തിയിരിക്കുകയാണ്‌. സെന്‍ട്രല്‍ പിഡബ്ല്യുഡിയില്‍ എന്‍ജിനീയറായിരുന്ന പിതാവ്‌ രാജന്റെ സഹായത്തോടെ ഈ വീട്‌ റിനോവേറ്റ്‌ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ റിമ.

"കേരള ആര്‍ക്കിടെക്‌ചര്‍ എനിക്ക്‌ ഭയങ്കര ഇഷ്ടമായിരുന്നു. എന്നാല്‍ അത്‌ എല്ലാവരും ഉപയോഗിച്ച്‌ ഓവര്‍ എക്‌സ്‌പോസ്‌ഡായി. കേരള വാസ്‌തുവിദ്യയും ഗോവന്‍ ആര്‍ക്കിടെക്‌ചറും ഇംഗ്ലീഷ്‌ കൗണ്ടി സ്‌റ്റൈലുമൊക്കെ ചേരുന്ന ഒരു വീടാണ്‌ എന്റെ മനസ്സില്‍" ആര്‍ക്കിടെക്‌ചറിലെ 'റീമാസ്‌ സ്‌റ്റൈല്‍' ഇതാണ്‌.

റെഡ്‌, പിങ്ക്‌, ഓറഞ്ച്‌ തുടങ്ങിയ വാം കളേഴ്‌സായിരിക്കും ചുമരുകള്‍ക്ക്‌. മാസ്‌റ്റര്‍ ബെഡ്‌റൂം വിശാലമായിരിക്കണം. റൂഫ്‌ വിന്‍ഡോ അത്യാവശ്യം. രാത്രി ആകാശത്തു നോക്കി സ്വപ്‌നം കാണാന്‍ - റിമ ചിരിക്കുന്നു. ബെഡ്‌റൂം റിലാക്‌സ്‌ ചെയ്യാനുള്ള സ്ഥലമാണ്‌. മനസ്സമാധാനത്തോടെ കിടന്നുറങ്ങാനുള്ള സ്ഥലം.
ഹോം തീയേറ്ററിനും ജിമ്മിനുമൊക്കെ പ്രത്യേകയിടം വേണം. അവയൊന്നും ബെഡ്‌റൂമില്‍ വേണ്ട. ഓപ്പണ്‍ കിച്ചന്‍ ഇംഗ്ലീഷ്‌ സ്റ്റൈലാണ്‌. അത്‌ നമുക്ക്‌ യോജിക്കില്ല. വിശാലയമായ ലോണും ഗാര്‍ഡനും ഒരുക്കണം.
Malayalam Actress Rima Kallingalവീട്ടില്‍ ഓമനിക്കാന്‍ ഒരു പട്ടിയെ വേണം. അത്‌ വേണമെന്നുള്ളതുകൊണ്ടാണ്‌ ഫ്‌ളാറ്റ്‌ വേണ്ടെന്ന്‌ വെച്ചത്‌. ഫ്‌ളാറ്റില്‍ പട്ടി മറ്റുള്ള അയല്‍ക്കാര്‍ക്ക്‌ ബുദ്ധിമുട്ടാവും. എങ്കിലും കൊച്ചിയിലോ തൃശ്ശൂരിലോ ഒരു ഫ്‌ളാറ്റ്‌ വാങ്ങണമെന്നുണ്ട്‌. ഏതാനും ഫ്‌ളാറ്റുകള്‍ നോക്കിയെങ്കിലും നമ്മുടെ ആവശ്യങ്ങള്‍ക്കൊത്ത ഒരെണ്ണം കിട്ടിയില്ല. ത്രീ - ബെഡ്‌റൂം ഫ്‌ളാറ്റാണ്‌ നോക്കുന്നത്‌.

കൊച്ചിയിലേക്ക്‌ താമസം മാറ്റാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്‌. എങ്കിലും റിമയ്‌ക്ക്‌ തൃശ്ശൂര്‍ തന്നെയാണിഷ്ടം. കൊച്ചിയിലേക്ക്‌ ഏതായാലും സ്ഥിരമായി മാറാന്‍ തത്‌ക്കാലം താത്‌പര്യമില്ല. തൃശ്ശൂരില്‍ പൂങ്കുന്നത്തുള്ള ഉദയ നഗറിലാണ്‌ റിമയുടെ വീട്‌. അച്ഛന്‍ രാജനും അമ്മ ലീനയുമാണ്‌ തൃശ്ശൂരിലെ വീട്ടില്‍ റിമയോടൊപ്പമുള്ളത്‌.
ജ്യേഷ്‌ഠന്‍ അഭിലാഷ്‌ വിവാഹം കഴിഞ്ഞ്‌ കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ്‌. അവിടെ ഒറാക്കിളിലാണ്‌ ജോലി ചെയ്യുന്നത്‌.

തൃശ്ശൂര്‍ ചിന്മയ വിദ്യാലയത്തിലായിരുന്നു റിമയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. അച്ഛന്‍ സെന്‍ട്രല്‍ പിഡബ്ല്യുഡിയില്‍ ജോലി ചെയ്‌തിരുന്നപ്പോഴാണ്‌ റിമ ബാംഗ്ലൂരെത്തുന്നത്‌. ബാംഗ്ലൂരില്‍ കോര്‍മംഗലയിലെ എച്ച്‌എസ്‌ആര്‍ ലേഔട്ടിലായിരുന്നു ഫ്‌ളാറ്റ്‌. ബിരുദപഠനം ബാംഗ്ലൂര്‍ ക്രൈസ്‌റ്റ്‌ കോളേജിലായിരുന്നു. പിന്നീട്‌ അവിടെ ഇന്ത്യന്‍ കണ്ടംപററി ഡാന്‍സ്‌ കമ്പനിയില്‍ കുറച്ചുകാലം നൃത്തവും മറ്റുമായി. കഴിഞ്ഞ വര്‍ഷം മിസ്‌ കേരള റണ്ണര്‍-അപ്പ്‌ ആയതോടെയാണ്‌ സിനിമാരംഗത്തുനിന്ന്‌ അവസരങ്ങള്‍ തേടിയെത്തിയത്‌. ഇതിനിടെ മോഡലിങ്ങിലും കഴിവുതെളിയിച്ചു.
നീലത്താമരയാണ്‌ റിലീസ്‌ ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം. കേരള കഫേ, രഘുപതി രാഘവ രാജാറാം, ഹാപ്പി ഹസ്‌ബന്റ്‌സ്‌ എന്നിവയാണ്‌ മറ്റു ചിത്രങ്ങള്‍.


- ആര്‍.റോഷന്‍

Tags: Rima Kallingal Ritu Neelathamara Miss Kerala Malayalam Actress
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems