ചില്ലു മേശകള്‍ എന്നു കേള്‍ക്കുമ്പോള്‍ പണ്ട് മലയാളികള്‍ നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി. മലയാളികളുടെ സ്വീകരണ മുറികളില്‍ ഇന്ന് പതിയെ സ്ഥാനം പിടിച്ചിരിക്കുകയാണ്, ഗ്ലാസ് ടോപ് ഫര്‍ണീച്ചര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചില്ലു ഫര്‍ണീച്ചറുകള്‍. സ്വീകരണ മുറിയെ കൂടുതല്‍ ആകര്ഷണീയമാക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. ടീപ്പോയിയും ഊണു മേശയുമെല്ലാം മലയാളികളുടെ ഈ ഹിറ്റ് ലിസ്റ്റിലുണ്ട്.
ചൈനയില്‍ നിന്നുളളവയാണ് ഗ്ലാസ് ഫര്ണീച്ചറാണ് ഇപ്പോള്‍ വിപണിയില്‍ കൂടുതലും. ചൈനീസ് ഗ്ലാസ്ടോ പ്പ് ഫര്‍ണ്ണീച്ചറിന് വില പതിനായിരം രൂപയില്‍ താഴെ മുതല്‍ ആരംഭിക്കുന്നു. ചൈനീസ് അല്ലാത്തവയ്ക്ക് 16,000 മുതല്‍ 25,000 രൂപ വരെ വിലയുണ്ട്.
ക്വാളിറ്റി, സൈസ്, ഡിസൈന്‍ എന്നിവയും വില നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. ഊണു മേശകള്ക്കൊപ്പം മനോഹരമായ ഡിസൈനുളള ഗ്ലാസ് ടീപ്പോയകളും ഇപ്പോള്‍ ട്രെന്‍ഡാണ്. തടിക്കു പകരം സ്റ്റീലിലാണ് ഇവയുടെ കാലുകള്‍. സ്വീകരണ മുറിക്ക് ശരിക്കും ഒരു ക്ലാസ്സിക്ക് ലുക്ക് നല്കാന് ഇവ സഹായിക്കുന്നു.എന്താ കേള്‍ക്കുമ്പോള്‍ തന്നെ തോന്നുന്നില്ലേ സ്വീകരണ മുറിഗ്ലാസ് ഫര്‍ണീച്ചര്‍ കൊണ്ട് മനോഹരമാക്കാന്‍.
|