Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> SpecialShareBookmark and Share
 ബിഗ് ബി ഇന്‍ വാസ്‌കോ ഹൗസ്

'കൊച്ചി പഴയ കൊച്ചിയല്ല; പക്ഷേ ബിലാല്‍ പഴയ ബിലാലാ....' Mammootty, Big B
മലയാളത്തിന്റെ ബിഗ് ബി മമ്മൂട്ടിയുടെ ഈ ശബ്ദം നമ്മുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. ബിഗ് ബി എന്ന സിനിമയില്‍ ബിലാല്‍ ഫോര്‍ട്ടുകൊച്ചിയില്‍ എത്തുന്നത് തന്റെ അമ്മ മേരി ടീച്ചറിനെ അവസാനമായി ഒന്നു കാണാനായിരുന്നു. അവിടെയെത്തിയ അയാള്‍ തന്റെ സഹോദരന്മാരായ മുരുകനും ഫ്രെഡ്ഡിക്കുമൊപ്പം കുറച്ചു ദിവസം പങ്കിട്ടത് ഫോര്‍ട്ടുകൊച്ചിയിലെ വീട്ടിലായിരുന്നു.
ഇത് ബിഗ് ബി സിനിമയുടെ കഥ. ബിലാലിന്‍െയും സഹോദരന്മാരുടെയും കളിചിരികള്‍ക്കും ദു:ഖങ്ങള്‍ക്കുമെല്ലാം താവള
മൊരുക്കിയ ആ വീട്ടിലേയ്ക്ക് നമുക്കാരു യാത്ര പോകാം.

ഫോര്‍ട്ടുകൊച്ചി
Vasco House, Fort Kochi, Mammootty, Big B സെന്റ് ഫ്രാന്‍സിസ് പളളിയ്ക്ക് സമീപം തലയുയര്‍ത്തി നില്‍ക്കുന്ന വാസ്‌കോ ഹൗസ് - ഇതാണ് ബിഗ്ബി സിനിമയിലെ ബിലാലിന്റെ വീട്. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ സന്തോഷ് ടോം ഇങ്ങനെ പറഞ്ഞേക്കാം - കൊച്ചി പഴയ കൊച്ചി അല്ലായിരിക്കാം; പക്ഷേ വാസ്‌കോ പഴയ വാസ്‌കോ തന്നെ. സന്തോഷിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് ഇവിടെയെത്തുന്ന ആര്‍ക്കും മനസ്സിലാകും. പഴയ പോര്‍ച്ചുഗീസ് ശൈലി അതേ പടി നിലനിര്‍ത്തിയിരിക്കുകയാണിവിടെ.

വീടിന്റെ
പ്രത്യേകതകള്‍ പലതാണ്. ഇതില്‍ പ്രധാനം ഇവിടെ വാസ്‌കോഡഗാമ താമസിച്ചിട്ടുണ്ട് എന്നതാണ്. 1524ല്‍ വാസ്‌കോഡഗാമ മരിക്കുന്നതു വരെ ഇവിടം സ്ഥിരം സന്ദര്‍ശിച്ചിരുന്നതായി ചരിത്രകാരന്‍ കെ.എല്‍. ബര്‍ണാഡിന്റെ 'ഹിസ്റ്ററി ഓഫ് ഫോര്‍ട്ടുകൊച്ചി'യില്‍ പറയുന്നു.

വാസ്‌കോഡഗാമയുടെ മൃതദേഹം അടക്കിയിരിക്കുന്ന സെന്റ് ഫ്രാന്‍സീസ് പള്ളി വീടിന് അരികിലാണ്. വീടിന്റെ മട്ടുപ്പാവിലെ വലിയ ജനാല തുറന്നാല്‍ സെന്റ് ഫ്രാന്‍സീസ് പളളി കാണാന്‍ കഴിയും. ഇത്രയും പാരമ്പര്യമുളള ഈ വീട് സന്തോഷ് വാങ്ങുന്നത് 1977ലാണ്. സിനിമാ ഷൂട്ടിങ്ങിനും ഹോം സ്്‌റ്റേക്കുമാണ് സന്തോഷ് ഈ വീട് ഇപ്പോള്‍ നല്കുന്നത്. താഴത്തെ നിലയിലാണ് സന്തോഷിന്റെ താമസം. അവിടെ സന്തോഷിന്റെ വാസ്‌കോ കഫേയും ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആന്റ് ട്രാവല്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. വീടിന്റെ പഴമ നഷ്ടപ്പെടുന്ന യാതൊന്നും വാസ്‌കോയില്‍ ഇല്ലെന്നും സന്തോഷ് പറയുന്നു.
Vasco House Fort Kochi
വലിയ മുറികളും തടിയില്‍ തീര്‍ത്ത ഉയരത്തിലുളള മച്ചും വലിയ ജനാലയുമൊക്കെ തനി പോര്‍ച്ചുഗീസ് ശൈലിയില്‍ തന്നെ. പഴയ കെളോണിയല്‍ സ്‌റ്റൈല്‍ വീടിന്റെ ഓരോ കോണിലും കാണാം. വീടിന്റെ പഴയ സ്റ്റോണ്‍ സ്‌റ്റെയര്‍കെയ്‌സിലും പോര്‍ച്ചുഗീസ് ആര്‍ക്കിടെക്ചറല്‍ സ്‌റ്റൈല്‍ കടന്നു കൂടിയിട്ടിണ്ട്. 500 വര്‍ഷത്തോളം ഇതിന് പഴക്കമുണ്ടെന്ന് സന്തോഷ്. അഞ്ച് സെന്റ് സ്ഥലത്താണ് വാസ്്‌കോ തലയുയര്‍ത്തി നില്‍ക്കുന്നത്.

മുകളിലത്തെ നിലയില്‍ രണ്ട് വിശാലമായ ബെഡ്‌റൂമുകളാണുള്ളത്. അതിഥികള്‍ക്കും സിനിമാ ഷൂട്ടിങ്ങിനുമെല്ലാം നല്‍കുന്നത് ഇത് തന്നെ. രണ്ട് ബെഡ്‌റൂമുകളും ട്രിപ്പില്‍ ബെഡ്‌റൂമുകളാണ്. ഓരോ മുറിയിലും ഒരു ഡബിള്‍ ബെഡ്ഡും ഒരു സിം
ഗിള്‍ ബെഡ്ഡും ഒരുക്കിയിട്ടുണ്ട്. ഈ മുറികളാണ് ബിഗ്ബിയില്‍ സ്വീകരണ മുറിയും വീട്ടിലെ മറ്റ് മുറിയുമൊക്കെയായി മാറുന്നത്.


ബിഗ് ബിയാണ് വീടിനെ കൂടുതല്‍ സമയം വെള്ളിത്തിരയില്‍ കാണിച്ചതെന്ന് സന്തോഷ് പറയുന്നു. മമ്മൂട്ടിയ്ക്ക് Vasco House Fort Kochi Big Bഎറെ ഇഷ്ടപ്പെട്ട വീടുകളിലൊന്നാണിത്. കൊച്ചിയില്‍ എത്തുമ്പോള്‍ മമ്മൂട്ടി ഇവിടെ എത്താറുണ്ടെന്നും സന്തോഷ്. മമ്മൂട്ടിയുടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ മറ്റെരു ഹിറ്റ് ചിത്രത്തിനും കൂടാരമൊരുക്കിയത് ഇതേ വീടാണ്. നല്ലവനായ കളളന്‍ ടോണി ലൂയീസ് താമസിച്ചിരുന്ന സ്ഥലം. 'കളിക്കളം' എന്ന ചിത്രത്തില്‍ മമ്മൂട്ടി താമസിക്കുന്ന വീടായി ചിത്രീകരിച്ചത് ഇവിടെ തന്നെയായിരുന്നു. പോലീസിനെ വട്ടം കറക്കിയ ടോണിയുടെ ഒളിത്താവളം. ഇതു കൂടാതെ ആയുഷ്‌ക്കാലം പോലെയുളള ഹിറ്റ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

വീട് പഴയ രീതിയില്‍ തന്നെ എക്കാലവും സംരക്ഷിക്കണമെന്നാണ് സന്തോഷിന്റെ ആഗ്രഹം. ബിലാലിക്കയെ നമുക്ക് ഒന്നു കൂടി വാസ്‌കോയിലേയ്ക്ക് ക്ഷണിക്കാം. അദ്ദേഹത്തോട് ഇവിടെ എത്തുന്നവരോട് ഒന്നു കൂടി പറയിപ്പിക്കാം, 'കൊച്ചി എത്ര പുതിയതായാലും വാസ്‌കോ എന്നും ഇതു പോലെ ഇവിടെയുണ്ടാകും.'

-സ്വന്തം ലേഖകന്‍

Tags: Vasco House Fortkochi Mammootty in big b
Popular Search
blog comments powered by Disqus
 Other Items in Special
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems