Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 ഗുലുമാലുകളില്ലാതെ മിത്ര

Mithra Kurianഗുലുമാല്‍ സിനിമയിലെ സൈറ മാത്യുവിന്റെ ജീവിതം കടന്നു പോവുന്നുന്നത് ഗുലുമാലുകളിലൂടെയാണ്. എന്നാല്‍ സൈറ മാത്യു എന്ന കഥാപാത്രത്തിനുടമയായ മിത്ര കുര്യന് സ്വന്തം വീടിനെക്കുറിച്ചുളള സങ്കല്പങ്ങളില്‍ യാതൊരു ഗുലുമാലുകളുമില്ല; സ്‌ട്രൈറ്റ് ഫോര്‍വേഡ്. പുതിയ ഒരു വീട് പണിയാനുളള തീരുമാനത്തിലാണ് മിത്ര. ഇടപ്പളളിയില്‍ ഇപ്പോള്‍ താമസിക്കുന്ന ഫ്‌ളാറ്റിലിരുന്ന് തന്റെ വീടിനെക്കുറിച്ചുളള സ്വപ്‌നങ്ങളില്‍ മുഴുകുകയാണ് മിത്ര.

സ്വപ്‌നക്കൂടിനു വേണ്ടിയുളള ആലോചനയിലാണ് ഞാന്‍. സ്വപ്‌നക്കൂടിനു പറ്റിയ പേരുകള്‍ തിരയുകയാണ്. തമിഴ് സിനിമയിലും മലയാള സിനിമയിലും ചുരുങ്ങിയ കാലം കൊണ്ട് തന്റെ സാന്നിധ്യം അറിയിച്ച മിത്ര സങ്കല്പങ്ങളിലേയ്ക്ക് ഊളിയിടുന്നു.

ദിലീപിനും നയന്‍താരയ്ക്കുമൊപ്പം ബോഡിഗാര്‍ഡിലും മാസ്റ്റര്‍ കരണിനോടൊപ്പം സൂര്യന്‍ സുട്ട കല്ലൂരിയിലും മിത്ര അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി ഡിസൈന്‍ ചെയ്യാന്‍ പോകുന്ന വീടിനെക്കുറിച്ച് പറയാന്‍ മിത്രയ്ക്ക് നൂറു നാവ്. ഈ വീട് ഒരു നില മാത്രമുള്ളതായിരിക്കും. രണ്ടു നില വീടിനോട് അത്ര താത്പര്യം ഇല്ല. ഒരു നിലയെ ഉള്ളൂവെങ്കിലും വിശാലമായിരിക്കും. 4000 സ്‌ക്വയര്‍ ഫീറ്റെങ്കിലും ഉദ്ദേശിക്കുന്നുണ്ട് - മിത്ര പറയുന്നു. ഇടപ്പളളിയിലെ ഫഌറ്റിലാണ് ഇപ്പോള്‍ താമസം. പെരുമ്പാവൂര്‍ ടൗണിനടുത്തുളള വീട്ടില്‍ നിന്നാണ് ഇപ്പോള്‍ ചേക്കേറിയിരിക്കിന്നത്. ഇപ്പോഴുളള ഫ്‌ളാറ്റില്‍ സ്വന്തം മുറിയോട് ചേര്‍ന്ന് രണ്ട് ഓപ്പണ്‍ ബാല്‍ക്കണി ഉണ്ട്. അതുപോലെ ഒന്നെങ്കിലും വീട്ടില്‍ വേണം.

മഴയെ ഒരുപാട് സ്‌നേഹിക്കുന്നയാളാണ് ഞാന്‍. മഴയെ നേരിട്ട് വീട്ടിലേയ്ക്ക് ക്ഷണിക്കാന്‍ മോഹമുണ്ട്. അതിനാല്‍ വീടിന് നടുമുറ്റം വേണമെന്നാണ് ആഗ്രഹം. പിന്നെ മഴ കാണാന്‍ പുറത്തിറങ്ങേണ്ടല്ലോ. അകത്തുതന്നെ ഇരുന്നാല്‍ മതി. മിത്ര സങ്കല്പങ്ങള്‍ ഒന്നൊന്നായി പങ്കുവെയ്ക്കുന്നു. പക്ഷേ നടുമുറ്റം പഴഞ്ചന്‍ രീതില്‍ ആവരുത്. കുറച്ച് മോഡേണ്‍ ആയിരിക്കണം. കാരണം വീട് പഴഞ്ചനാവുന്നത് എനിക്ക് ഇഷ്ടമല്ല. പഴമയുടെയും പുതുമയുടെയും കൂടിച്ചേരലാവണം അത്. അറബിക് സ്‌റ്റൈലും വെസ്‌റ്റേണ്‍ സ്‌റ്റൈലും ഇഷ്ടമാണ്. യാത്രയ്ക്കിടയില്‍ ഇത്തരം പ്രത്യേകതകളുള്ള വീടുകള്‍ നോക്കാറുണ്ട്; കൂടുതലും മോഡേണ്‍ സ്‌റ്റൈല്‍ വീടുകള്‍. ഗ്ലാസ്സ് കൂടുതലായി ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകള്‍ കണ്ടിട്ടുണ്ട്. ഇത്തരം ഗഌസ്സ് വീടുകള്‍ ഒരു പാട് ഇഷ്ടമാണ്.

നടുമുറ്റത്തിനു പുറമെ വീടിനു മുന്നില്‍ ഭംഗിയുളള പൂന്തോട്ടവുമുണ്ടാകണം. ഇത് വീടിന് കൂടുതല്‍ ചാരുത നല്‍കുമെന്ന് മിത്ര. പിന്നെ വീട്ടില്‍ ഒരു പ്രത്യേക സ്ഥലം എനിക്ക് വേണം. മറ്റൊന്നുമല്ല എന്റെ പ്രിയപ്പെട്ട സിനിമകളുടെ സിഡികള്‍ സൂക്ഷിക്കാന്‍ ഒരിടം. ഒരുപാടു സിനിമകളുടെ കളക്ഷന്‍ എനിക്കുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോള്‍ സിനിമകള്‍ കാണാന്‍ എറെ ഇഷ്ടപ്പെടുന്ന ആളാണ് മിത്ര.

ഇനി ഇന്റീരി
യറിന്റെ കാര്യമെടുക്കാം. വീടിന്റെ എക്സ്റ്റീരിയര്‍ നിറങ്ങള്‍ ലൈറ്റ് കളര്‍ ആകാനാണ് ഇഷ്ടമെങ്കിലും ഇന്റീരിയര്‍ വാം കളേഴ്‌സ് ആവണമെന്ന് നിര്‍ബന്ധമുണ്ട്. കൂടാതെ പല ഡിസൈനിലുളള കര്‍ട്ടനുകളുംMalayalam Actress Mithra Kurian വേണം. ഇത്രയുമായാല്‍ അടിപൊളി. പിന്നെ പൂജാമുറി. പൂജാമുറി തുറക്കുമ്പോള്‍ തന്നെ മണികള്‍ കിലുങ്ങണം. സിനിമകളിലൊക്കെ കാണുന്നതു പോലെ നിറയെ മണികള്‍ കെട്ടിത്തൂക്കി....
വീടിനുള്ളില്‍ ലൈറ്റിങ്ങിനും പ്രാധാന്യം നല്‍കണം. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ മുഗള്‍ രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്ന മാതൃകയി
ലുളള ലൈറ്റുകള്‍ ഉണ്ട്. ഇത്തരത്തില്‍ കാണാന്‍ ഭംഗിയുളളവ വേണം. ഇതൊക്കെയാണ് തന്റെ സങ്കല്പങ്ങള്‍. ചെറുപ്പത്തില്‍ തന്നെ വീട് സ്വന്തമായി ഡിസൈന്‍ ചെയ്യുമെന്ന് താന്‍ കൂട്ടുകാരികളോട് പറയുമായിരുന്നു. അത് കേള്‍ക്കമ്പോള്‍ അവര്‍ കളിയാക്കിയിരുന്നു. ഇപ്പോള്‍ തന്റെ സ്വപ്നങ്ങളോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ് മിത്ര.

ഇടപ്പളളിയിലെ വീട്ടില്‍ ബിസി
നസ്സുകാരനായ അച്ഛന്‍ കുര്യനോടും അമ്മ ബേബിയോടും അനുജന്‍ ഡാനിയുമൊപ്പമാണ് മിത്രയുടെ താമസം. ഇവരെയും കൂട്ടി തന്‍െ സ്വപ്‌നക്കൂട്ടിലേയ്ക്ക് പറക്കാന്‍ മോഹിക്കുകയാണ് മലയാളികളുടെ പുതിയ മിത്രമായി മാറിക്കൊണ്ടിരിക്കുന്ന മിത്ര.


-സ്വന്തം ലേഖകന്‍

Tags: Malayalam Actress Mithra Kurian Gulumal The Escape
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems