Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Dream HomesShareBookmark and Share
 പ്രകൃതിയിലേക്കുള്ള മടക്കം

Mathew Varghese T, Good Earth Estatesഫ്‌ളാറ്റുകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഒരു ചിത്രം തെളിയും; ഒട്ടേറെ അപ്പാര്‍ട്ട്‌മെന്റുകള്‍ അടങ്ങിയ കൂറ്റന്‍ ബഹുനില മന്ദിരം. ഫ്‌ളാറ്റ് സംസ്‌കാരത്തെ പൊളിച്ചെഴുതുകയാണ് നമ്മുടെ നാട്ടിലെ ഒരു ബില്‍ഡര്‍ - ഗുഡ് എര്‍ത്ത് ഹോംസ്. 'കമ്യൂണിറ്റി ലിവിങ്' എന്ന ആശയത്തിന് ശരിയായ അര്‍ഥം എഴുതിച്ചേര്‍ക്കുകയാണ് ഇവര്‍.ഫ്‌ളാറ്റ് സംസ്‌കാരത്തെ പ്രകൃതിയുമായി കൂട്ടിയിണക്കി താമസക്കാര്‍ക്ക് ശാന്തവും മനോഹരവുമായ ജീവിതത്തിന് അവസരമൊരുക്കുകയാണ് ഗുഡ് എര്‍ത്ത്. പേര് സൂചിപ്പിക്കുന്ന പോലെ ഭൂമിയുടെ മനോഹാരിത കാത്തുസൂക്ഷിക്കുകയാണിവര്‍.

ഗുഡ് എര്‍ത്ത് ഹോംസിന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ചും ഇക്കോ - ഫ്രണ്ട്‌ലി അപ്പാര്‍ട്ട്‌മെന്റുകളെക്കുറിച്ചുമൊക്കെ കമ്പനിയുടെ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ആര്‍കിടെക്ട് കൂടിയായ ടി. മാത്യു വര്‍ഗീസ് സംസാരിക്കുന്നു:

? ഗുഡ് എര്‍ത്ത് ഹോംസിന്റെ സവിശേഷതകള്‍ എന്തെല്ലാമാണ്
= പ്രകൃതിയോടിണങ്ങിയുള്ള ഭവനങ്ങളാണ് ഞങ്ങള്‍ ഒരുക്കുന്നത്. പ്രകൃതിയുടെ ഒത്തിരി ഭാവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് അവ നിര്‍മിക്കുന്നത്. വെളിച്ചവും വായുവും കാഴ്ചയുമൊക്കെ ആസ്വദിക്കാന്‍ അവസരമൊ
രുക്കുകയാണവിടെ. വീടിനകത്തായിരിക്കുമ്പോഴും പ്രകൃതി ആസ്വദിക്കാന്‍ കഴിയണം. അതേസമയം തന്നെ പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് അതിലെ താമസക്കാര്‍ക്ക് സംരക്ഷണവും വേണം. അതിനാലാണ് വീടിനെ ഇംഗ്ലീഷില്‍ ഷെല്‍റ്റര്‍ എന്നു കൂടി വിശേഷിപ്പിക്കുന്നത്. അത്തരത്തിലുള്ള അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും വീടുകളുമൊക്കെയാണ് ഗുഡ് എര്‍ത്തിന്റേത്.

? ഇക്കോ - ഫ്രണ്ട്‌ലി വീടുകളാകുമ്പോള്‍ വില കുറവായിരിക്കുമോ
= നല്ലതിന് അല്പം വിലയേ
റും. ചുമരുകള്‍ പ്ലാസ്റ്റര്‍ ചെയ്തില്ലെന്നുകരുതി വീട് ഇക്കോ - ഫ്രണ്ട്‌ലി ആകണമെന്നില്ല. പ്രകൃതിക്കനുസൃതമായി മികച്ച ഗുണനിലവാരവും സുരക്ഷിതവും ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. അതിനാല്‍ തന്നെ ചെലവുചുരുക്കലിന്റെ പേരില്‍ കടുംപിടുത്തം പിടിക്കാറില്ല.

? വില
Good Earth Homesകൂടാന്‍ കാരണമെന്താണ്
= ഡബിള്‍ വാള്‍ (കാവിറ്റി വാള്‍) സാങ്കേതികവിദ്യയാണ് ഗുഡ് എര്‍ത്തിന്റെ ഭവനങ്ങള്‍ക്ക്. ചുമരുകളുടെ ഉള്ളില്‍
വായുവായതിനാല്‍ വീടിനുള്ളില്‍ ചൂട് കുറവായിരിക്കും. ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്നത് ടെറാക്കോട്ട ടൈലുകളാണ്.

? ഏതു തരക്കാരെയാണ് ഗുഡ് എര്‍ത്ത് ലക്ഷ്യമിടുന്നത്
= ആര്‍ക്കിടെക്ചറര്‍ സെന്‍സിറ്റീവ് ആയവര്‍ക്കുള്ളതാണ് ഗുഡ്എര്‍ത്ത് ഭവനങ്ങള്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി വിഭാവനം ചെയ്തതാണ് ഇവ. മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി ജീവിക്കാന്‍ കഴിയുന്നവരാണ് ഗുഡ് എര്‍ത്തിലെ താമസക്കാര്‍. അങ്ങനെയല്ലാത്തവര്‍ ഇവിടെയെത്തി അങ്ങനെയായി തീരുമെന്നാണ് അനുഭവത്തിലൂടെ മനസ്സിലാകുന്നത്. ഇവിടെ താമസിക്കുന്നവര്‍ തമ്മില്‍ ഇന്ററാക്ടീവ് ആകുന്നു. കമ്യൂണിറ്റി ലിവിങ് എന്ന ആശയം ശരിയായ അര്‍ഥത്തില്‍ ഗുഡ് എര്‍ത്ത് ഹോംസില്‍ അനുഭവിച്ചറിയാം.

? ഗുഡ്എര്‍ത്തിന്റെ പുതിയ പ്രോജക്ടുകള്‍
= കൊച്ചിയില്‍ കാക്കനാട്ടെ പ്രീമിയം സ്‌കൈ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമായ ഹ്യൂസ് ഓഫ് ലൈഫ്, എരൂരിലെ ഗുഡ് എര്‍ത്ത് റിഫ്‌ളെക്ഷന്‍സ്, കോട്ടയത്ത് വടവത്തൂരില്‍ ഹില്‍സൈഡ് വില്ലാ സമുച്ചയമായ ഗുഡ്എര്‍ത്ത് കോട്ടയത്തിന്റെ രണ്ടാം ഘട്ടം, കോഴിക്കോട്ട് ഫ്‌ളോറിക്കന്‍ ഹില്‍ എന്നിവയാണ് നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതികള്‍. കൂടാതെ ബാംഗ്ലൂരിലും രണ്ട് പദ്ധതികളുണ്ട്. ഇന്‍ഡിപെന്‍ഡന്റ് വീടുകളും വില്ലകളും അടങ്ങുന്ന പാംഗ്രോവും കോര്‍ട്ട് യാര്‍ഡ് വീടുകളുടെ സമുച്ചയമായ ഓര്‍ചാര്‍ഡും.

കാക്കനാട്ടെ ഹ്യൂസ് ഓഫ് ലൈഫില്‍ ഗ്രൗണ്ട് + 5 നിലകളിലായി 16 ഭവനങ്ങളാണ് ഉണ്ടാവുക. എരൂരിലെ റിഫഌക്ഷന്‍സ്, വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമാണ്. മൊത്തം 44 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഈ രണ്ട് പദ്ധതികളിലും ഓരോ അപ്പാര്‍ട്ട്‌മെന്റുകാര്‍ക്കും പ്രത്യേകം സ്‌കൈ ഗാര്‍ഡന്‍ നിര്‍മിക്കുന്നുണ്ട്.
കോട്ടയത്തെ പ്രോജക്ടില്‍ രണ്ടാം ഘട്ടമായി 2, 3, 4 ബെഡ്‌റൂം ലക്ഷ്വറി വില്ലകളും ബംഗ്ലാവുകളുമാണ് പണിയുന്നത്. വില്ലകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും സമന്വയമാണ് കോഴിക്കോട്ടെ പ്രോജക്ട്. അതിനാല്‍ തന്നെ വില്ലാമെന്റ് എന്നാണ് ഞങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രൗണ്ട് + 2 നിലകളിലായി 15 യൂണിറ്റുകളാണ് നിര്‍മിക്കുന്നത്. ഒറ്റ നില ഭവനങ്ങളും ഡ്യുപ്ലേകളും ലഭ്യമാണ്.

ബാംഗ്ലൂരിലെ പാംഗ്രോവ് 2011 ആഗസ്റ്റില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എട്ട് ഏക്കറിലുള്ള പദ്ധതിയില്‍ മൊത്തം 48 ഭവനങ്ങളാണുള്ളത്. ബാംഗ്ലൂരില്‍ മൈസൂര്‍ റോഡിലാണ് ഈ വില്ലാ സമുച്ചയം. ബാംഗ്ലൂരിലെ തന്നെ മറ്റൊരു പദ്ധതിയായ ഓര്‍ച്ചാര്‍ഡില്‍ 60 ഭവനങ്ങളാണ് ഉണ്ടാവുക. ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ഘട്ടം 2010 മെയ് മാസം പൂര്‍ത്തിയാവും.

? ഇതുവരെ എത്ര പ്രോജക്ടുകള്‍ ചെയ്തുGood Earth Homes
= കൊച്ചിയില്‍ ചളിക്കവട്ടത്തെ ഗുഡ് എര്‍ത്ത് ഹാംലെറ്റാണ് ഞങ്ങളുടെ ആദ്യ പ്രോജക്ട്. അതിന്റെ വിജയത്തെ തുടര്‍ന്ന് വരും വര്‍ഷങ്ങളില്‍ ഹവേലി, ഹാബിറ്റാറ്റ്, ഹാള്‍മാര്‍ക്ക്, ഹാര്‍മണി എന്നീ പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കി. ഇതിനിടെ ബാംഗ്ലൂരില്‍ എന്‍ക്ലേവ് എന്ന പദ്ധതിയും നടപ്പാക്കി.

? അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും മാത്രമാണോ നിര്‍മിക്കുന്നത്
= ഇന്റിപെന്‍ഡന്റ് വീടുകളും ഞങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇതിനായി ഹൗസ് ഓഫ് കണ്‍സള്‍ട്ടന്‍സ് എന്ന പേരില്‍ പ്രത്യേക കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

GoodEarth Homes
ESD Centre, Kaniyampuzha, Vyttila
Kochi - 682 019
Kerala, India.
E-mail: mathew@goodearthhomes.net
Website: www.goodearthhomes.net
Mob: +91 9447054450
Phone: +91 484 2303190, 2301052

Tags: Environment Eco-friendly Homes GoodEarth Homes Kochi Mathew Varghese T Architect Villament
Popular Search
blog comments powered by Disqus
 Other Items in DreamHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems