Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 കിഴക്കേക്കളത്തെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍

Narain and wife Manju പൊന്നാനിയെന്ന ഗ്രാമത്തില്‍ വിശാലമായ പാടശേഖരങ്ങള്‍ക്ക് അരികിലായി കിഴക്കേക്കളം എന്നൊരു വീടുണ്ട്. നൂറു വര്‍ഷത്തോളം പഴക്കമുളള ഈ ഇരുനില വീടിനെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത ഒരാളുണ്ട്; മലയാള സിനിമയിലെ ചോക്‌ളേറ്റ് ഹീറോ നരേയ്ന്‍.

നരേയ്‌ന്റെ അമ്മവീടാണ് പൊന്നാനിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ പഴയ തറവാട്. കൂട്ടുകുടുംബത്തിന്റെ ഊഷ്മളതയും നൈര്‍മല്യവും ഇവിടെ ഇപ്പോഴുമുണ്ട്. ഓര്‍മ്മയുടെ കോണില്‍ ആദ്യം നിറയുന്നത് ഇതു തന്നെ. വീട്ടു വിശേഷങ്ങള്‍ നരേയ്ന്‍ ഓരോന്നായി സ്വപ്‌നക്കൂടിന്റെ വായനക്കാരുമായി പങ്കു വെയ്ക്കുന്നു.

നരേയ്ന്‍ ജനിച്ചത് കൊല്‍ക്കത്തയിലാണ്. എങ്കിലും കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ കൂടുതലും ബന്ധപ്പെട്ടു കിടക്കുന്നത് ഈ വീടുമായാണ്. നൂറു വര്‍ഷത്തോളം പഴക്കമുണ്ട് വീടിന്. വിശാലമായ മുറ്റമാണ് വീട്ടിലേയ്ക്ക് എത്തുന്നവരെ ആദ്യം സ്വീകരിക്കുക.

മുറ്റം കൂടാതെ വീടിനോട് ചേര്‍ന്ന് വിശാലമായ സ്ഥലം വേറെയുമുണ്ട്. ഇതും കയറി വരുന്നവരുടെ ശ്രദ്ധ പെട്ടെന്ന് ആകര്‍ഷിക്കും. ഇവിടെ വേണമെങ്കില്‍ ഒരു നൂറു കാറെങ്കിലും പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഇതെല്ലാം വീടിന്റെ പുറത്തുളള കഥ. വീട്ടിനുള്ളില്‍ നരേയ്‌ന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് അടുത്തത്; വീടിന്റെ ഉമ്മറം. ഇവിടമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് നരേയ്ന്‍. ഉമ്മറം വിശാലമാണ്. ധാരാളം ഫ്രീ സ്‌പേസ്. ഉമ്മറത്തിരുന്ന് നോക്കിയാല്‍ വിശാലമായ പച്ചപ്പാണ് മുന്നില്‍. പാടങ്ങളും ചെടികളുമൊക്കെ നിറഞ്ഞ് അങ്ങനെ അങ്ങനെ.... ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മനസ്സമാധാനം ലഭിക്കുന്ന സ്ഥലമേതെന്ന് ചോദിച്ചാല്‍ അത് ഈ വീടും ഉമ്മറവുമാണെന്ന് നരേയ്ന്‍ പറയും.
രണ്ട് നിലയുള്ള വീട്ടില്‍ കയറി ചെല്ലുമ്പോള്‍ ആദ്യം കാണുന്നത് നീളനൊരു ഇടനാഴിയാണ്. വളരെ Actor Narain, Kizhakkekalam Tharavadu,Ponnaniമനോഹരമാണത്. താഴത്തെ നിലയില്‍ മൂന്നു മുറികളുണ്ട്. അതു പോലെ മുകളിലും. പഴയ രീതിയില്‍ മച്ചുളള വീടാണിത്. നരേയ്ന്‍ വീടിന്റെ ഇന്റീരിയര്‍ വിശേഷങ്ങള്‍ പറയുന്നു.

നൂറു പേര്‍ക്ക സദ്യയുണ്ണാന്‍ പറ്റിയ തരത്തിലുളള ഊണു മുറി ഇവിടെയുണ്ട്. മൊത്തം വീടിന്റെ പകുതിയോളം വരുമിത്. ഇവിടെയും ഉമ്മറത്തുമിരുന്നാണ് വീട്ടിലെ വിശേഷങ്ങള്‍ കുടുംബാംഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത്. അമ്മയുടെ സഹോദരിമാരും അവരുടെ മക്കളുമെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. വീട്ടിലെ ആഘോഷ വേളകളില്‍ എല്ലാവരും ഇപ്പോഴും ഒത്തു ചേരാറുണ്ടെന്നും നരേയ്ന്‍.

സ്വന്തം വീട് തൃശ്ശൂരാണ്. അച്ഛനും അമ്മയും അവിടെയാണ് താമസിക്കുന്നത്. എങ്കിലും വര്‍ഷത്തില്‍ പകുതി സമയത്തും അവര്‍ ഇവിടെയുണ്ടാവും. നാട്ടില്‍ വരുമ്പോള്‍ താനും അവരുടെയൊപ്പം ഉണ്ടാവുമെന്ന് നരേയ്ന്‍.

കിഴക്കേക്കളത്തെ വീട്ടു വിശേഷങ്ങള്‍ Malayalam Cinema Actor Narain, Kizhakkekalam Tharavadu,Ponnaniഅവസാനിക്കുന്നില്ല. തറവാടിന് സ്വന്തമായി ഒരു കുടുംബ ക്ഷേത്രമുണ്ട്. കുന്നിന്‍ മുകളിലാണത്. അവിടെ ഇടയ്ക്ക് പോകാറുണ്ട്. പിന്നെ സര്‍പ്പക്കാവ്. അവിടെ വിളക്ക് വെയ്ക്കാനും നരേയ്ന്‍ ഇടയ്ക്കിടെ എത്താറുണ്ട്. കൂടാതെ വീടിന്റെ ഇടനാഴിയില്‍ ഒരുപാടു ഫോട്ടോകള്‍ കാണാം. വീട് നിര്‍മ്മിച്ചയാള്‍ മുതല്‍ പഴയ തലമുറയിലുളളവരുടെ ചിത്രങ്ങള്‍. പഴയ തലമുറയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ അതവിടെത്തന്നെയുണ്ട്.

തന്റെ കല്യാണമായിരുന്നു കിഴക്കേക്കളത്ത് ഒടുവില്‍ നടന്ന വലിയ ചടങ്ങെന്ന് നരേയ്ന്‍ ഓര്‍മ്മിക്കുന്നു. ഭാര്യ മഞ്ജുവിനെയുംകൂട്ടി ഇവിടെ പല തവണ ഇതിനിടെയില്‍ വന്നു. 'എനിക്ക് വീട് ഇഷ്ടപ്പെട്ട പോലെ അവള്‍ക്കും ഇഷ്ടമായി. ആരും ഇഷ്ടപ്പെട്ടു പോകും. അത്രയ്ക്ക് സുന്ദരമാണ് ഇവിടം.' മകള്‍ തന്മയേയും കിഴക്കേക്കളത്തേക്ക് കൊണ്ടുവന്നു. താന്‍ ഓടിക്കളിച്ചു വളര്‍ന്ന വീട്ടിലെ ഓരോ ഇടവും അവള്‍ക്ക് കാണിച്ചു കൊടുത്തു. തന്മയയുടെ ചോറൂണിനായി ഗുരുവായൂരില്‍ പോയപ്പോഴായിരുന്നു നരേയ്ന്‍ ഭാര്യയേയും കുഞ്ഞിനേയും കൂട്ടി കിഴക്കേക്കളത്തെത്തിയത്. കിഴക്കേക്കളത്തെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല...

 - സ്വന്തം പ്രതിനിധി 

Tags: Malayalam Tamil Actor Narain Kizhakkekalam Tharavadu
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems