Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> TrendsShareBookmark and Share
 വീടിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയോ?

Home Buying Tipsഅതൊരു വല്ലാത്ത ചോദ്യം തന്നെയാണ്. കാരണം മറ്റൊന്നുമല്ല. കയറി താമസിക്കുന്നതുപോലെ അത്ര എളുപ്പമല്ല വീടുവയ്ക്കുന്ന കാര്യം. തിരക്കേറിയ ജീവതം നയിക്കുന്നവരാണെങ്കില്‍ വല്ലപ്പോഴും വന്നുപോകാന്‍ ഫ്‌ളാറ്റില്‍ അഭയം തേടും. അവര്‍ക്ക് മറ്റൊന്നുമറിയേണ്ട. പക്ഷേ, അങ്ങനെയല്ല, സ്വന്തമായി വീടുപണിയുമ്പോള്‍. സ്ഥലം മുതല്‍ ഓരോ നിര്‍മാണ വസ്തുവിന്റെയും മാര്‍ക്കറ്റ് വിലയും അറിഞ്ഞിരിക്കണം. ഒക്കെ പുറമെ കരാറുകാരുമായുള്ള അണ്ടര്‍സ്റ്റാന്റിംഗ്. ഇവിടെയെന്തെങ്കിലും പിഴച്ചാല്‍ സ്വയം പഴിക്കാം, അത്രതന്നെ.

ആദ്യംതന്നെ സ്ഥലത്തിന്റെ കാര്യമെടുക്കാം. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗാര്‍ഹിക ആവശ്യവുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍, കടകള്‍ എന്നിവ ഏറ്റവും അടുത്തുള്ള സ്ഥലം തെരഞ്ഞെടുത്താല്‍ ഭാവിയില്‍ ഉണ്ടാകാവുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് വളരെയധികം കുറയ്ക്കാം.

ഏക്കറുകണക്കിനുള്ള പറമ്പിന്റെ ഏതെങ്കിലും ഒരു മൂലയ്ക്ക് അഞ്ചോ പത്തോ സെന്റു വാങ്ങി വീടുവയ്ക്കാനൊരുങ്ങരുത്. നിങ്ങളുടെ വീടിന്റെ തൊട്ടടുത്തായി വരുന്നത് ഒരുപക്ഷേ വല്ല ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പോ, ഫാക്ടറിയോ മറ്റോ ആകാം. പിന്നെ പറയണോ പൂരം. തട്ടലും മീട്ടലും പൊടിയും മറ്റുമൊക്കെയായി നിങ്ങള്‍ ചക്രശ്വാസം വലിക്കും. അതുകൊണ്ട് അല്പം കാശ് മുടക്കിയാലും റസിഡന്‍ഷ്യല്‍ ഏരിയയിലോ ഭാവിയില്‍ റസിഡന്‍ഷ്യല്‍ ഏരിയ ആയിമാറിയേക്കും എന്നുറപ്പുള്ള സ്ഥലങ്ങളിലോ വീടു പണിയുക.

വെള്ളം, വൈദ്യുതി, ഡ്രെയിനേജ് കണക്ഷന്‍ എന്നിവ നിര്‍ബന്ധമായിരിക്കണം. ഏതെങ്കിലും വന്‍കിട പദ്ധതികള്‍ക്കോ മറ്റോ വേണ്ടി അക്വയര്‍ ചെയ്ത ഭൂമി അല്ല എന്നുറപ്പുവരുത്തുകയും വേണം.
സ്ഥലം നിശ്ചയിച്ചുകഴിഞ്ഞാല്‍ അടുത്ത സുപ്രധാന ചുവടുവയ്പ്പാണ് വസ്തുവിന്റെ പ്രമാണം (ആധാരം) രജിസ്റ്റര്‍ ചെയ്യല്‍. ഇതുസംബന്ധിച്ച കാര്യങ്ങള്‍ അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് ഉറപ്പുവരുത്തിയശേഷം വാങ്ങുന്നതാണ് ഏറ്റവും ഉചിതം. അല്ലെങ്കില്‍ പിന്നീട് കേസുകളുടെ പിറകേ പോകേണ്ടിവരും. നിര്‍മാണം പാതിവഴിക്ക് എത്തിയ ഘട്ടത്തിലാണ് ഈ പുകിലെങ്കില്‍ നിങ്ങള്‍ വട്ടായതുതന്നെ.

നഗരപ്രദേശങ്ങളില്‍ വീടുവയ്ക്കുന്നവര്‍ പ്‌ളാന്‍ വരയ്ക്കും മുമ്പ് അതുസംബന്ധിച്ച നിയമവശങ്ങള്‍ ബന്ധപ്പെട്ട അധികാരികളോടു ചോദിച്ചു മനസ്സിലാക്കിയിരിക്കണം.
വീടിന്റെ ഡിസൈന്‍ അന്തിമമായിരിക്കണം. നിര്‍മാണത്തിനിടയില്‍ ഒരോരോ നിര്‍ദേശങ്ങളുമായിറങ്ങരുത്. ചെലവ് കൂട്ടും. ഉദ്ദേശിച്ച ഭംഗിയും ഒരുപക്ഷേ ഉണ്ടാകില്ല.
വീട് വലുതായാലും ചെറുതായാലും നിര്‍മാണത്തിനു മുമ്പ് ഗൃഹോപകരണങ്ങള്‍ ഏതൊക്കെ സ്ഥാനത്താണ് വയ്ക്കാനുദ്ദേശിക്കുന്നതെന്ന വ്യക്തമായ പ്‌ളാനിംഗ് വേണം. ഇലക്‌ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് ആവശ്യമായി പ്‌ളഗ് പോയിന്റുകള്‍ നേരത്തേ നിശ്ചയിക്കണം. പ്‌ളംബിംഗ് വര്‍ക്കിനും ഇത് ബാധകമാണം. ഇതിലൂടെ അധികച്ചെലവ് ഒഴിവാക്കാം.
കെട്ടിയുയര്‍ത്തുന്ന സൗധം കരിങ്കല്ലില്‍ തീര്‍ത്ത അടിസ്ഥാനത്തിലാണ്. അടിത്തറ ഇളകിയാല്‍ എല്ലാം പോയി. അതുകൊണ്ട് നിര്‍ബന്ധമായും മണ്ണുപരിശോധന നടത്തിയിട്ടുവേണം അടിത്തറ കെട്ടാന്‍. ഒരുപക്ഷേ, വര്‍ഷങ്ങള്‍ക്കുമുമ്പ് ചതുപ്പുനിലമായിരുന്ന പ്രദേശമാകും നിങ്ങള്‍ വാങ്ങിയിരിക്കുക. അത്തരം സ്ഥലങ്ങളില്‍ മണ്ണിന് ഉറപ്പുണ്ടാകില്ല.
സൂപ്പര്‍ സ്ട്രക്ച്ചറിന്റെ കാര്യമെടുത്താല്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ജനല്‍, വാതില്‍ കട്ടിളകള്‍, ശരിയായ രീതിയിലുള്ള വെന്റിലേഷനുകള്‍ തുടങ്ങിയവാണ്.
വീടുപണിയിലെ ഏറ്റവും മര്‍മപ്രധാനമായ ഭാഗമാണ് റൂഫ് കോണ്‍ക്രീറ്റിംഗ്. അതില്‍ പിഴച്ചാല്‍ പിന്നെ അടുത്ത മണ്‍സൂണ്‍ കാലത്ത് നിങ്ങള്‍ വിവരമറിയും. നിലവാരമുള്ള സിമന്റും ശരിയായ മിശ്രണവുമല്ലെങ്കില്‍ പിന്നെ കിടന്നുറങ്ങുമ്പോഴാകും ചെറിയ സിമന്റ് പാളികള്‍ ഇളകി വീഴുക.

ചുമരുകളിലെ പ്‌ളാസ്റ്ററിംഗും ഫ്‌ളോറിംഗും ശ്രദ്ധിക്കേണ്ട മറ്റു സംഗതികളാണ്.
പെയിന്റിംഗിന്റെ കാര്യമെടുത്താല്‍ മുറികള്‍ക്കുള്ളില്‍ എപ്പോഴും ഇളം നിറമാണ് ഉചിതം. പുറത്തും അതേ. പക്ഷേ, കടും നിറങ്ങളോടാണ് ഇന്നു പ്രിയം. എങ്കിലും രാത്രി വൈദ്യുതി വെളിച്ചം കിട്ടുന്നതരത്തിലുള്ള നിറങ്ങളാവും ഉചിതം; പഠനമുറി, ലൈബ്രറി, അടുക്കള തുടങ്ങി കണ്ണിന് കൂടുതല്‍ സ്‌ട്രെയിന്‍ വേണ്ടിവരുന്ന സ്ഥലങ്ങളിലെങ്കിലും.
ഡ്രെയിനേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന സെപ്ടിക് ടാങ്ക് നിര്‍ബന്ധമായും കിണര്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളുമായി വ്യക്തമായ അകലം പാലിച്ചായിരിക്കണം.
ഫെറോസിമന്റ് ജലസംഭരണികളും ഇന്ധനച്ചെലവ് കുറച്ച് പുക പുറത്തേക്ക് വിടുന്ന പരിഷത്ത് അടുപ്പുകളും നമ്മുടെ ജീവതത്തിന് പരിസ്ഥിതി സൗഹൃദപരമായ മറ്റൊരു മാനം നല്‍കും.

 - ശ്രീകാന്ത് എം. ഗിരിനാഥ്

Tags: Home Dreams things to remember Home buying
Popular Search
blog comments powered by Disqus
 Other Items in Trends
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems