Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Celebrity HomesShareBookmark and Share
 പച്ചപ്പ് സ്വപ്‌നം കാണുന്ന പെണ്‍കുട്ടി

പച്ചപ്പു നിറഞ്ഞ വീട്. വീടിനോട് കിന്നാരം ചൊല്ലി ചുറ്റും മരങ്ങള്‍. ഇത്തരം സ്വപ്‌നങ്ങളാണ് മലയാളികളുടെ സ്വന്തം മിസ് കേരളയുടെ മനസ്സില്‍. വീടിനെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ മിസ് കേരള ഇന്ദു തമ്പിയ്ക്ക് ആദ്യം പറയാനുള്ളത് ഇതാണ്.

തിരുവനന്തപുരം കുറവന്‍കോണത്തുള്ള ഇന്ദുവിന്റെ വീട്ടില്‍ ചെല്ലുന്ന ആര്‍ക്കും ഇക്കാര്യം ബോദ്ധ്യപ്പെടും. നാട്ടിന്‍പുറത്തെപോലെ മാവും പ്ലാവും അടയ്ക്കയുമെല്ലാം നിങ്ങള്‍ക്ക് ഇവിടെ കണ്ടെത്താം. പഴയ വീടുകളെയും നാലുകെട്ടുകളെയും സ്‌നേഹിക്കുന്ന ഇന്ദുവിന് ഏറെയിഷ്ടമാണ് ഗീതാഞജലി എന്ന ഈ വീടിനെ. വലിയ കെട്ടും മട്ടുമുള്ള വീടിനോട് എനിക്ക് താത്പര്യമില്ല. ഒരു നിലയുള്ളുവെങ്കിലും കുഴപ്പമില്ല. വലിയ ജനാലകള്‍ വേണം. പിന്നെ വേണ്ടത്ര വായു സഞ്ചാരവും. വീട് ഒരിക്കലും സ്റ്റഫി ആവരുത്. മിസ് കേരള വേദിയില്‍ കണ്ട അതേ നിശ്ചയദാര്‍ഢ്യത്തോടെ ഇന്ദു പറയുന്നു.

ചെറിയ വീടാണ് സൂക്ഷിക്കാനും നല്ലതെന്ന അഭിപ്രായമാണ് ഇന്ദുവിനുള്ളത്. മോഡേണ്‍ വീടുകള്‍ ഇഷ്ടമാണ്. എന്നാല്‍ ഒരുപാട് മോഡേണ്‍ ആവരുത്. നടുമുറ്റം എനിക്ക് ഏറെ ഇഷ്ടമാണ്. മഴ പെയ്യുമ്പോള്‍ അവിടെ ഓടിക്കളിക്കാന്‍ നല്ല രസമായിരിക്കും. അമ്മയുടെ തൃശ്ശൂരുള്ള വീട് ഇഷ്ടമാണ്. പിന്നെ തിരുവനന്തപുരത്തുള്ള തറവാട്ടു വീടും. വീടിന്റെ തെട്ടടുത്താണ് അത്. ഇപ്പോള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ ആര്‍ക്കിടെക്ട് മുത്തച്ഛന്‍ സോമശേഖരന്‍ തമ്പിയാണ്. പുതിയ വീട് വേണമെന്ന് ഉണ്ടെങ്കിലും ഈ വീട് തന്നെയാണ് തന്റെ ഫേവറിറ്റ് എന്ന് ഇന്ദു.

More Photosswapnakoodu.com/gallery.php


വീട്ടില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഇടം മുകളിലുള്ള സ്വന്തം മുറിയാണ്. പിന്നെ മുന്‍വശത്തെ സിറ്റ് ഔട്ട്. കസിന്‍സുമായി സൊറ പറഞ്ഞ് ഇരിക്കുന്നത് ഇവിടെത്തന്നെ. മുറ്റത്ത് മൂന്നു തരം മുല്ലകള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചുവട്ടിലും ഒഴിവു സമയങ്ങള്‍ ചെലവഴിക്കാറുണ്ട്. വീടിനകത്ത് വലിയ ഫിഷ് ടാങ്ക് വെയ്ക്കണമെന്ന് ആഗ്രഹമുണ്ട്. പിന്നെ വീട് അലങ്കരിക്കാന്‍ ഒരുപാട് ആന്റിക് സാധനങ്ങളും പെയിന്റിങ്ങുകളും വാങ്ങണം. ഇപ്പോള്‍തന്നെ ഇത്തരത്തില്‍ ചിലത് വീട്ടിലുണ്ട്. ലോ കോളേജിനടുത്തു അച്ഛന്റെ ഓഫീസില്‍ ഇത്തരത്തില്‍ ഒരുപാട് ആന്റിക് സാധനങ്ങള്‍ കാണാം.

ഫ്‌ളാറ്റിനോട് തീരെ താത്പര്യമില്ല. വില്ലയാണെങ്കില്‍ പിന്നെയും കുഴപ്പമില്ലെന്ന് ഇന്ദു. എവിടെ പോയാലും ഞാനെന്റെ വീട് മിസ് ചെയ്യാറുണ്ട്. സത്യം പറഞ്ഞാല്‍ എന്റെ കട്ടിലില്‍ കിടന്നാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. അതുപോലെ തിരുവനന്തപുരവും മറക്കാന്‍ കഴിയില്ല. അതുകൊണ്ട് പുതിയ വീട് വെച്ചാലും അതിവിടെത്തന്നെ...... ഇന്ദു പറഞ്ഞു നിര്‍ത്തുന്നു.
         - സ്വന്തം പ്രതിനിധി

ഫോട്ടോ: രവീഷ് കെ.ആര്‍

raveesh.kaippillil@gmail.com

Tags: Miss Kerala Indu Thampi Geethanjali Celebrity Home
Popular Search
blog comments powered by Disqus
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems