Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> SpecialShareBookmark and Share
 ഭവനവായ്പാ പലിശഭാരം കുറയ്ക്കാം

ഭവനവായ്പയുടെ പലിശനിരക്കുകളില്‍ 2010 മാര്‍ച്ചിന് ശേഷം ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒന്നര വര്‍ഷത്തിനിടെ ബാങ്കുകളും ഭവനവായ്പാ സ്ഥാപനങ്ങളും ഭവനവായ്പയില്‍ 2.50-3.50 ശതമാനം വര്‍ധനവാണ് വരുത്തിയത്. 8.50 ശതമാനത്തില്‍ നിന്ന് 11.50-12 ശതമാനമായി നിരക്കുകള്‍ ഉയര്‍ന്നിരിക്കുന്നു.

Home Loan Burdenഇതുമൂലം ഭവനവായ്പ എടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടവില്‍ വന്‍ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. 20 വര്‍ഷം കാലാവധിയുള്ള ഭവനവായ്പയില്‍ പലിശ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയരുകയാണെന്ന് കരുതുക. ഒരു ലക്ഷം രൂപയ്ക്കുമേല്‍തന്നെ 164 രുപ അധികബാധ്യതയുണ്ടാകുന്നു. 30 ലക്ഷമാണെങ്കില്‍ ബാധ്യത 4,931 രൂപയായി ഉയരും. അതായത് 19 ശതമാനം വര്‍ധന.

പക്ഷെ, പ്രതിമാസ തിരിച്ചടവില്‍ ഇത്രയും രൂപയുടെ അധികബാധ്യതയല്ലേയുള്ളൂ എന്നു കരുതിയെങ്കില്‍ തെറ്റി. ഓരോ മാസവും ഇത്ര തുക തിരിച്ചടയ്ക്കുമ്പോള്‍ മൊത്തം തിരിച്ചടവ് എത്ര ലക്ഷമായി ഉയരുമെന്ന് കണക്കാക്കുന്നത് നന്നാവും.

കാലാവധി ഉയര്‍ത്താതെ ഇഎംഐ ഉയര്‍ത്തുക
പലപ്പോഴും പലിശനിരക്കുകള്‍ ഉയരുമ്പോള്‍ പ്രതിമാസ ബാധ്യത ഉയര്‍ത്താതിരിക്കാന്‍ വായ്പയുടെ തിരിച്ചടവ് കാലാവധി ഉയര്‍ത്തുകയാണ് പതിവ്. പക്ഷെ, ഇതുണ്ടാക്കുന്ന അധികബാധ്യത വളരെ വലുതാണ്. അതെങ്ങനെയെന്ന് നോക്കാം?

15 വര്‍ഷം തിരിച്ചടവ് കാലാവധിയില്‍ 10 ലക്ഷം രൂപ വായ്പയെടുത്ത സുരേഷിന്റെ കാര്യം തന്നെ പരിശോധിക്കാം. അദ്ദേഹം വായ്പയെടുക്കുമ്പോള്‍ 8.5 ശതമാനമായിരുന്നു പലിശ. പിന്നീടത് 9.5 ശതമാനമായി ഉയര്‍ന്നു. അതായത് ഇഎംഐ 9,847 രൂപയില്‍ നിന്ന് 10,442 രൂപയായി ഉയരും. അതേസമയം, സുരേഷിന് പ്രതിമാസ തിരിച്ചടവ് (ഇഎംഐ) വര്‍ധിപ്പിക്കാന്‍ തത്ക്കാലം നിര്‍വാഹമില്ല എന്നു കരുതുക. അങ്ങനെയെങ്കില്‍ തിരിച്ചടവ് കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 17 വര്‍ഷമായി ഉയര്‍ത്തേണ്ടിവരും. അതോടെ മൊത്തം പലിശഭാരം 7.7 ലക്ഷത്തില്‍ നിന്ന് 10.4 ലക്ഷമായി വര്‍ധിക്കും (35 ശതമാനം വര്‍ധന). അതായത്, മൊത്തം തിരിച്ചടവ് 17.7 ലക്ഷം രൂപയില്‍ നിന്ന് 20.4 ലക്ഷമായി ഉയരും.

ഇഎംഐ തുക ഉയര്‍ത്തുകയാണെങ്കില്‍ തിരിച്ചടവ് 15 വര്‍ഷം കൊണ്ടുതന്നെ പൂര്‍ത്തിയാക്കാനാകും. മൊത്തം പലിശഭാരം 8.8 ലക്ഷം രൂപയായേ ഉയരുകയുള്ളൂ. അതായത് 14 ശതമാനം മാത്രം വര്‍ധന.

ആശങ്ക വേണ്ട
പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഉയര്‍ന്ന നിരക്കുകള്‍ എപ്പോഴും നിലനില്‍ക്കുമെന്ന് കരുതേണ്ടതില്ല. നിരക്കുകള്‍ വന്‍തോതില്‍ ഉയരുന്നതും താഴുന്നതുമൊക്കെ സാധാരണമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭവനവായ്പയുടെ പലിശ 13 ശതമാനം വരെ ഉയരുകയും 7 ശതമാനം വരെ താഴുകയും ചെയ്തിട്ടുണ്ട്.

സാധാരണ 10 മുതല്‍ 20 വര്‍ഷം വരെ കാലാവധിയിലായിരിക്കും നാമൊക്കെ ഭവനവായ്പയെടുക്കുക. ഈ കാലയളവില്‍ നിരക്കുകള്‍ ഇതുപോലെ മാറിമറിയാം. നിരക്ക് വര്‍ധിക്കുമ്പോഴുള്ള ബാധ്യത, നിരക്ക് കുറയുമ്പോള്‍ നികത്തിയെടുക്കാനാകും. അതിനാല്‍ തിരിച്ചടവ് മുടക്കാതിരിക്കുകയാണ് ബുദ്ധി.

ഫിക്‌സഡ് നിരക്കിലേക്ക് മാറണമോ?
പലിശ നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന അവസരത്തില്‍ ഫ്‌ളോട്ടിങ് നിരക്കില്‍ നിന്ന് ഫിക്‌സഡ് നിരക്കിലേക്ക് വായ്പ മാറ്റുന്നത് മണ്ടത്തരമാണ്. ക്ഷമയോടെ കാത്തിരുന്നാല്‍ നിരക്കുകള്‍ കുറയും. കുറഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുമ്പോള്‍ മാത്രം ഇതു ചെയ്യുക.

Tags: Rising EMI Home Loan Banks How to tackle Housing Loan
Popular Search
blog comments powered by Disqus
 Other Items in Special
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems