Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> SpecialShareBookmark and Share
 സ്വന്തം മണ്ണില്‍ ഒരു സ്വപ്‌നക്കൂട് ഒരുക്കാന്‍

ഓരോ നാടിനും ഓരോ ഗന്ധമാണെന്ന് മനസ്സിലാക്കിയത് ജോലി സംബന്ധമായി, പലപ്പോഴായി മറുനാടുകളില്‍ താമസമാക്കിയപ്പോഴാണ്. പുന്നെല്ലിന്റെ, ചേറിന്റെ, റബ്ബറിന്റെ, കാച്ചിലിന്റെ അങ്ങനെ നാട്ടില്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ ഓരോ മണ്ണിനും ഓരോ മണം. 

Dream Home Swapnakoodu.comഒരതിര്‍ത്തിയുടെ ഇരുവശങ്ങളിലാണെങ്കില്‍ പോലും ആദ്യ മഴയ്ക്ക് ശേഷമുള്ള മണ്ണിന്റെ സുഗന്ധമാസ്വദിക്കാനും മഴ കാണുവാനുമായി മാത്രം മദിരാശിയില്‍ നിന്നും ജോലിത്തിരക്കുകള്‍ മാറ്റിവച്ച് നാട്ടിലേക്കെത്തുന്നയാള്‍ ഓര്‍മിപ്പിക്കുന്നതും ഇതു തന്നെ - 'തലച്ചോറില്‍ പല ഓര്‍മകളും ഗന്ധമായിട്ടാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന സത്യം!' പ്രവാസം ശിരോലിഖിതമായി മാറിയ മലയാളിക്ക് തന്റെ നൊസ്റ്റാള്‍ജിയയെ തട്ടിയുണര്‍ത്താന്‍ പലപ്പോഴും സ്വന്തം മണ്ണ് പര്യാപ്തമാണെന്ന തിരിച്ചറിവിലാണ് ഒട്ടേറെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളും ആള്‍ക്കാരും ഈ രംഗത്തേക്കിറങ്ങിയത്. ഇവരുടെയൊക്കെ സംരംഭങ്ങള്‍ വിജയകരമായിത്തീര്‍ന്നു എന്ന് അവര്‍ അവകാശപ്പെടുമ്പോഴും മണ്ണിന്റെ വില വിണ്ണോളമുയര്‍ന്നു എന്നത് ദു:ഖകരമായ ഒരു സത്യമായി അവശേഷിക്കുന്നു. മണ്ണിന്റെ വില വാനോളമുയര്‍ന്നെങ്കില്‍, മണലിന്റെ വില അതില്‍ നിന്നും ഒരു പടി കൂടി ഉയര്‍ന്നുവെന്ന് ബില്‍ഡര്‍മാര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. 

മണല്‍ മാത്രമോ? കമ്പി, സിമന്റ്, പണിക്കൂലി.... ഇവയില്‍ ഏതാണ് മോശം എന്ന സംശയം വീട് പണി ആരംഭിക്കുന്നതോടെ ഓരോരുത്തര്‍ക്കും ഉണ്ടാകുന്നു. സംഗതി ഇങ്ങനെയൊക്കെയാണെങ്കില്‍കൂടി പഴയ കാലത്തെ അപേക്ഷിച്ച് ഒരു കാര്യത്തിന് മാത്രം ഇന്ന് പഞ്ഞമില്ല എന്ന് ഏവരും സമ്മതിക്കും. 'ഭവന വായ്പ' എന്ന ലോണാണ് അത്. പഴയ കാലത്ത് ബാങ്കില്‍ നിന്ന് ഒരു ലോണ്‍ തരപ്പെടുത്തുക എന്നത് താരതമ്യേന വിഷമമേറിയ ഒരു കാര്യമായിരുന്നെങ്കില്‍ ഇന്നത് വളരെ എളുപ്പമുള്ള ഒരു സംഗതിയായി മാറി. 90 കളില്‍ ആരംഭിച്ച ഉദാരവത്കരണത്തിനും തദ്വാരാ വന്ന പുതിയ ബാങ്കുകള്‍ നല്‍കിയ കിടയറ്റ മത്സരത്തിനും ഉപഭോക്താവ് നന്ദി പറഞ്ഞേ തീരൂ. 

എങ്കിലും വായ്പ എടുക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ ഉപഭോക്താവ് എടുക്കുന്നത് അനാവശ്യമായുള്ള ഓട്ടത്തിനും അതുവഴിയുണ്ടാകുന്ന പണനഷ്ടത്തിനും സമയനഷ്ടത്തിനും തടയിടാന്‍ അവനെ ചെറുതല്ലാത്ത രീതിയില്‍ സഹായിക്കുന്നു. 

ബാങ്കുകള്‍ വിവിധ കാലയളവിലേക്ക് വിവിധ പലിശ നിരക്കാണ് ഈടാക്കുക. എങ്കിലും പരസ്യങ്ങളുടെ ഇക്കാലത്ത് പിടിച്ചുനില്‍ക്കാന്‍ ചില പൊടുക്കൈകളൊക്കെ സ്വീകരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളും നിര്‍ബന്ധിതരാകും. ഉദാഹരത്തിന് 5 വര്‍ഷക്കാലാവധിയില്‍ 9.5 ശതമാനവും 20 വര്‍ഷക്കാലാവധിയില്‍ 12.5 ശതമാനവും പലിശ ഈടാക്കുന്ന ഒരു ബാങ്ക് ഇത്തരത്തിലാണ് പരസ്യം നല്‍കുന്നതെന്നിരിക്കട്ടെ, '' ഭവന വായ്പ 9.5 %* '' ഭവനവായ്പകയെടുക്കാന്‍ ആഗ്രഹിക്കുന്നൊരു ഉപഭോക്താവ് ഈ പരസ്യം ശ്രദ്ധിക്കുമെന്ന് തീര്‍ച്ച. ഈ പരസ്യത്തില്‍ യാതൊരു തെറ്റുമില്ലെങ്കിലും 5 വര്‍ഷക്കാലാവധിക്കാണ് ഈ പലിശ നിരക്ക് എന്ന സത്യം 20 വര്‍ഷക്കാലാവധിക്ക് ലോണ്‍ അപേക്ഷിക്കുന്നൊരാള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഭവന വായ്പയെടുക്കുന്ന ഉപഭോക്താവ് പലപ്പോഴും ആഗ്രഹിക്കുക ദീര്‍ഘമായി ലഭിക്കുന്ന തിരിച്ചടവ് കാലാവധിയും അതുകൊണ്ടുതന്നെ ലഘുവാക്കപ്പെടുന്ന മാസത്തവണകളുമാണ്. ഇക്കാരണത്താല്‍ താന്‍ ഏത് കാലാവധിയിലേക്കാണ് ലോണ്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന ഉത്തമ ബോധ്യവും അക്കാലയളവില്‍ വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് എത്രയെന്നും താരതമ്യം ചെയ്തതിന് ശേഷം മാത്രമാവണം ബാങ്കുകളെയോ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയോ തിരഞ്ഞെടുക്കേണ്ടത്. 

സ്വന്തം മണ്ണിന്റെ മണമാസ്വദിക്കാന്‍ ആ മണ്ണില്‍ തന്റെ സ്വപ്‌നക്കൂട് പണിയാനാഗ്രഹിക്കുന്നൊരു മലയാളി പലപ്പോഴും ഈയൊരു വെമ്പല്‍ കൊണ്ടോ എന്തോ, ഇതിനെ സംബന്ധിച്ചുള്ള പല തീരുമാനങ്ങളും കൈക്കൊള്ളുന്നത് വളരെ ധൃതി പിടിച്ചാണ്. ശ്രദ്ധിക്കേണ്ട സമയത്ത് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പല അബദ്ധങ്ങളും അതുകൊണ്ടുതന്നെ അവന് ഒഴിവാക്കാനാകാതെ വരുന്നു. വിവിധ സൈറ്റുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന മാഗസിനുകള്‍, പുസ്തകങ്ങള്‍ ഇവയൊക്കെ ഇന്ന് സുലഭമാണെങ്കിലും ഇക്കാര്യത്തില്‍ ഒരു ടീനേജുകാരന്റെ/ ടീനേജുകാരിയുടെ മനോഭാവമാണ് ചിലര്‍ക്കെങ്കിലും എന്നു പറയാതെ വയ്യ! ''ഉപദേശം ഒക്കെ കൊള്ളാം; പക്ഷേ ഞങ്ങള്‍ക്ക് വേണ്ട'' എന്നൊരു സമീപനം. കാലം ടീനേജുകാരനെയോ ടീനേജുകാരിയെയോ ഇരുത്തം വന്ന് യുവാവും യുവതിയുമൊക്കെയാക്കും പോലെ, വീടുപണിയുടെ അവസാനം ഇക്കൂട്ടര്‍ക്കും ഇരുത്തം വരുന്നു. ചിലരെങ്കിലും പൂര്‍ണമായും 'ഇരുന്നു പോകുന്നു'വെന്നതാണ് സങ്കടകരമായ സത്യം. അത്തരത്തില്‍ ഒന്നും സംഭവിക്കാതിരിക്കാന്‍. ചില ചെറിയ മുന്‍കരുതലുകള്‍ നിങ്ങളെ പ്രാപ്തരാക്കിയേക്കും. 

Tags: Dream Home Home Loan Property Loan Housing needs
Popular Search
blog comments powered by Disqus
 Other Items in Special
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems