Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod.
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Kerala Real Estate
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Set us Your homepage
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Add To Favorites
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Tell a friend
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Contact Us
 
Kerala Real Estate, Property Search Plots By Locality,  Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Kochim, Cochin, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod. Home
 
 
Hot Properties
Home >> Dream HomesShareBookmark and Share
 സ്വപ്നച്ചിറകിലേറാന്‍ കവിതപോലൊരു വീട്

Architect Josna Raphel, house near Bekalബേക്കല്‍ കോട്ടയ്ക്ക് ഇത്രയേറെ കാവ്യഭംഗിയുണ്ടെന്ന് മലയാളിക്ക് തോന്നിയത് പ്രശസ്ത സംവിധായകന്‍ മണിരത്‌നം കൈവച്ചപ്പോഴാണ്. കോട്ടമതിലിനെ പുണര്‍ന്നു കിടക്കുന്ന പച്ചപ്പായലിന്റെ കുളിര്‍മ്മയെ കടലിനോട് ചേര്‍ത്ത് വായിച്ചത് 'ബോംബെ' സിനിമയിലെ 'ഉയിരെ...' എന്ന ഗാനരംഗത്തിലാണ്. മനീഷ കൊയ്‌രാളയും അരവിന്ദ് സ്വാമിയും കോട്ടവഴികളില്‍ പ്രണയം പറഞ്ഞുനടന്ന കാഴ്ചകളുടെ ഫ്രെയിം മറക്കാറായിട്ടില്ല. 

അറബിക്കടലുമായി പ്രണയം പങ്കിടുന്ന ബേക്കല്‍ കോട്ടയ്ക്കടുത്ത് മറ്റൊരു ആധുനിക കാവ്യശില്‍പ്പം തീര്‍ത്തിരിക്കുന്നു. പള്ളിക്കര ഗ്രാമത്തില്‍ നിന്നും പറന്നുയരാന്‍ വെമ്പുന്ന പക്ഷിച്ചിറക് പോലൊരു വീട്.

Architect Josna Raphaelകാസര്‍കോട് ഹൈവേയിലൂടെ കടന്നുപോകുമ്പോള്‍ ആരും അറിയാതെ നോക്കിപ്പോകുന്ന തികച്ചും സ്‌റ്റൈലിഷ് നിര്‍മ്മിതി. എവിടെയൊക്കയോ ഒരു വിദേശി ടച്ച്. 

കാസര്‍കോട് ജില്ലയുടെ ഹൃദയഭാഗത്താണ് ഈ ആധുനികകാവ്യം. സി.എ.സുള്‍ഫിക്കര്‍ അലി എന്ന വ്യാപാരിക്കും കുടുംബത്തിനുമായി ആര്‍ക്കിടെക്ട് ജോസ്‌നാ റാഫേല്‍ ആണ് ഈ മനോഹര കവിത രചിച്ചത്. വൃത്തഭംഗിയില്‍ ഭംഗമില്ലാതെ തീര്‍ത്ത ശില്‍പ്പം. 

കറുപ്പും വെളുപ്പും തുല്യ അളവില്‍ ചാലിച്ച ചിറകുകള്‍ പോല്‍ മനോഹരമായ റൂഫ്. ഒന്നിനു പിറകെ ഒന്നായി മൂന്ന് തട്ടുകള്‍ എടുത്തുവച്ച പോലെയാണ് വീട്. നിര്‍മ്മിതിയുടെ ആകാശക്കാഴ്ചയില്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയിലെ ഒപ്പേറാ ഹൗസിനോട് ഉപമിക്കാന്‍ തോന്നും.

Architect Josna Raphael Pഗൃഹനിര്‍മ്മാണത്തിലെ ഇപ്പോഴത്തെ ട്രെന്‍ഡ് പരമ്പരാഗത ശൈലിയും അധുനിക നിര്‍മ്മിതിയും കലര്‍ത്തുക എന്നതാണ്. പലേ കാര്യത്തിലും ഈ പ്ലാനിങ് പാളിപ്പോവുകയാണ് ഉണ്ടാകാറുള്ളത്. പുറംഭാഗവും അകത്തളവും ഒരേ പോലെ പരമ്പരാഗത ശൈലിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആധുനിക ശൈലി ഇതിനിടയിലെവിടെയൊക്കയോ ഏച്ചുകെട്ടിയ പോലെ തോന്നിക്കും.

പക്ഷെ, സുള്‍ഫിക്കറിന്റെ പക്ഷിച്ചിറകുള്ള വീട്ടില്‍ ജോസ്‌ന ചെയ്തത് അല്‍പ്പം വ്യത്യസ്തമായിട്ടാണ്. പുറമെ കണ്ടംപററി സ്റ്റൈല്‍ സ്വീകരിച്ചു. അകത്തളം പ്രത്യേകിച്ച്് ലിവിങ് റൂം പരമ്പരാഗത ശൈലിയില്‍ മാത്രമാക്കി. 

സാധരണയില്‍ നിന്ന് മാറി നില്‍ക്കുന്ന രൂപമായതിനാല്‍ വീടിന് മൂന്ന് ബാല്‍ക്കണികളാണ് ഉള്ളത്. ഇവിടെ നിന്നാല്‍ കടല്‍ത്തീരവും ബേക്കല്‍ കോട്ടയും കണ്‍കളില്‍ നിറയ്ക്കാം. ഒരു ഫൈവ് സ്റ്റാര്‍ ഡീലക്‌സ് റിസോര്‍ട്ടില്‍ എത്തിയ പ്രതീതി. 

വീടിനുള്ളിലേക്ക് കാലെടുത്തുവച്ചാലുടന്‍ മനസ്സ് അറിയാതെ തന്നെ സുന്ദരം എന്ന് പറഞ്ഞു പോകുന്ന ലിവിങ് റൂമും കോര്‍ട്ട്‌യാര്‍ഡുമാണ് കണ്ണിലുടുക്കുക. വുഡന്‍ ഫര്‍ണിഷിങ്ങിന്റെ ഭംഗി ആവോളം. രണ്ട് കോര്‍ട്ട്‌യാര്‍ഡുകളാണ് ഈ വീടിനുള്ളില്‍. കണ്ണീരു പോലുള്ള ജലാശയത്തില്‍ വെള്ളാരം കല്ലുകള്‍ പാകിയിരിക്കുന്നത് അതീവഹൃദ്യമാണ്. 

Architect Josna Raphaelകോര്‍ട്ട്‌യാര്‍ഡിനോട് ചേര്‍ന്നാണ് കുടുംബത്തിന്റെ പ്രാര്‍ത്ഥനാ മുറി. സ്വാഭാവിക പ്രകാശത്തിന്റെ തനിമ കിട്ടാന്‍ ഗ്ലാസ് ചുവരുകളാണ് പ്രാര്‍ത്ഥനാ മുറിയെ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

ഓരോ മുറിയും വ്യത്യസ്തമായ തീമുകളിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കണ്ണിനെ ഒട്ടും ശല്യപ്പെടുത്താത്ത നിറങ്ങള്‍ എല്ലാ മുറികള്‍ക്കും. കുട്ടികള്‍ക്കായുള്ള മുറി അല്‍പ്പം 'ചൈല്‍ഡിഷ്' ആണ്. തെറ്റിദ്ധരിക്കേണ്ട കുട്ടികള്‍ക്ക് പറ്റിയത് എന്നാണ് ഉദ്ദേശിച്ചത്. ബ്ലൂ, റോസ് നിറങ്ങളുടെ ലയമാണ് ഇവിടെ.

ചുറ്റിത്തിരിഞ്ഞ് മുകളിലേക്ക് പടര്‍ന്ന് പോകുന്ന വുഡന്‍ സ്‌റ്റെയര്‍കേയ്‌സിന് ഒരു ഫൈവ് സ്റ്റാര്‍ ഔട്ട് ലുക്ക് ഉണ്ട്. വിശാലമായ പടവുകള്‍ക്കരികില്‍ കൃത്യമായ ഇടവേളകളില്‍ ജാലകങ്ങള്‍ തുറക്കുന്നു. ഗോവണിയെ ഇത് പ്രകാശമാനമാക്കുന്നു. ഫാമിലി റൂമിനടുത്ത് പ്രധാന ഡൈനിങ് റുമിനോട് ചേര്‍ന്ന് മറ്റൊരു ഡൈനിങ് കാണാം. അതിശയിക്കേണ്ട, ഇതാണ് ലേഡീസ് ഡൈനിങ്. സ്ത്രീകള്‍ക്ക് സ്വകാര്യത ഉറപ്പിക്കുന്ന രീതിയിലാണിത്. ഒരുപക്ഷെ ആര്‍ക്കിടെക്ട് ഒരു സ്ത്രീയായതു കൊണ്ടാവാം ഇക്കാര്യം കണ്ടറിഞ്ഞ് ചെയ്തത്. 

ഈ വീടൊരു ട്രെന്‍ഡ് സെറ്ററായേക്കാം. അതിനുള്ള എല്ലാ ചേരുവകളും ജോസ്‌നയെന്ന ശില്‍പ്പി ഈ നിര്‍മ്മിതിക്ക് നല്‍കിയിട്ടുണ്ട്.

ജോസ്‌നാ റാഫേല്‍

Architect Josna Raphael Thrissurപ്രശസ്ത ആര്‍ക്കിടെക്ടായ ജോസ്‌നാ റാഫേല്‍ തൃശ്ശൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ അസോസിയേറ്റ് പ്രൊഫസറാണ്. 1996ല്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബിആര്‍ക് ബിരുദം നേടി. തുടര്‍ന്ന്, ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷനില്‍ എംആര്‍ക്ക് കരസ്ഥമാക്കി. 1999-2000 കാലയളവില്‍ വേള്‍ഡ് ബാങ്കില്‍ കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്ട് ആയി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്, ലോക പ്രശ്‌സത ആര്‍ക്കിടെക്ടായ ബോസ്റ്റണിലെ മോഷെ സാഫ്ഡിയുമായും ന്യൂഡല്‍ഹിയിലെ അശോക് ദവാനുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വീടുകള്‍ മാത്രമല്ല, വില്ലകള്‍, അപ്പാര്‍ട്‌മെന്റുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോസ്പിറ്റലുകള്‍, ഓഡിറ്റോറിയം, സ്ഥാപനങ്ങള്‍ എന്നിവ രൂപകല്‍പന ചെയ്തു. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, യു.കെ., സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ വിദേശരാജ്യങ്ങളിലും പ്രോജക്ടുകള്‍ ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് 2007 ഇന്ത്യയിലെ ചെറുപ്പക്കാരായ 10 ഇന്നവേറ്റീവ് ആര്‍ക്കിടെക്ടുമാരെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒരാള്‍ ജോസ്‌നാ റാഫേല്‍ ആയിരുന്നു. 

Name: JOSNA RAPHAEL.P
Address: KAVYAM
PANAMPILLY NAGAR
CHEROOR
THRISSUR-680008
PH: 04872325049, 9847632116
E-MAIL ID: josnaraphaelp@gmail.com

Tags: Architect Josna Raphael Thrissur Kerala House near Bekal Fort
Popular Search
blog comments powered by Disqus
 Other Items in DreamHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
(c) 2009 i-junction media All rights reserved

Powered By RoseSoft Systems