Kerala Real Estate
 
Set us Your home page
 
Add To Favorites
 
Tell a friend
 
Contact Us
 
Home
 
 
Hot Properties

റിയല്‍ എസ്‌റ്റേറ്റ്‌ മേഖല തിരിച്ചുവരുന്നു

ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികള്‍ മൂലം മന്ദഗതിയിലമര്‍ന്ന റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ വീണ്ടും ഉണര്‍വ്‌. ബാങ്കുകള്‍ ഭവനവായ്‌പയുടെ പലിശ നിരക്കുകള്‍ കുറച്ചതും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ അകന്നുതുടങ്ങിയതും മാറ്റത്തിന്‌ കാരണമായി.
ബൂം കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ എവിടെയും പ്രോപ്പര്‍ട്ടി എക്‌സ്‌പോകള്‍ നടക്കുകയാണിപ്പോള്‍.
ഭവന വായ്‌പയുടെ പലിശ കുറയാന്‍ തുടങ്ങിയതോടെ ഫ്‌ളാറ്റുകളുടെയും വില്ലകളുടെയുമൊക്കെ വില്‌പന വര്‍ധിക്കുമെന്നാണ്‌ ബില്‍ഡര്‍മാരുടെ പ്രതീക്ഷ. പുതുതായി വീട്‌ വയ്‌ക്കാനോ വാങ്ങാനോ പോകുന്നവര്‍ക്ക്‌ പലിശ നിരക്കിലെ കുറവ്‌ ആശ്വാസം പകരും. ദേശീയ തലത്തില്‍ ബാങ്കുകള്‍ വായ്‌പാ പലിശനിരക്ക്‌ കുറച്ചതും വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ 85 ശതമാനം വരെ വായ്‌പ നല്‍കുന്നതും ഉപഭോക്താക്കള്‍ക്ക്‌ സഹായകമാണ്‌. തിരിച്ചടവിന്റെ കാലാവധി 15 മുതല്‍ 20 വര്‍ഷം വരെ ലഭിക്കുമെന്നതും ഈ കാലയളവില്‍ റിയല്‍ എസ്‌റ്റേറ്റ്‌ വിലയില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവും നിക്ഷേപകര്‍ക്കും വീട്‌ സ്വന്തമാക്കുന്നവര്‍ക്കും ഒരുപോലെ ഗുണകരമാണ്‌. 3-4 വര്‍ഷം മുമ്പ്‌ 7 ശതമാനത്തിനടുത്തായിരുന്നു ഭവനവായ്‌പയുടെ പലിശ.
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മേഖല ഇപ്പോള്‍ സ്ഥിരത കൈവരിച്ചിരിക്കുകയാണെന്നും അതിനാല്‍ ഇപ്പോള്‍ നിക്ഷേപത്തിന്‌ അനുയോജ്യമായ സമയമാണെന്നും ബില്‍ഡര്‍മാര്‍ പറയുന്നു.
കഴിഞ്ഞ മൂന്ന്‌ മാസമായി കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്ത്‌ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരികയാണ്‌. കേന്ദ്രത്തില്‍ ഉറച്ച സര്‍ക്കാര്‍ അധികാരത്തിലെത്തിയതും കമ്പനികളുടെ മികച്ച ആദ്യപാദ ഫലങ്ങളും ഈ മേഖലയ്‌ക്ക്‌ ഗുണകരമാകും. ഓഹരി വിപണിയും തകര്‍ച്ചയില്‍ നിന്ന്‌ കരകയറി മുന്നേറ്റം പുനരാരംഭിച്ചിട്ടുണ്ട്‌. ഒഎന്‍ജിസി കൊച്ചിയില്‍ എണ്ണഖനനം ആരംഭിച്ചത്‌ കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്‌ ആക്കം കൂട്ടും. ഇതും റിയല്‍ എസ്റ്റേറ്റ്‌ മേഖലയ്‌ക്ക്‌ ഗുണം ചെയ്യും. മെട്രോ റെയില്‍, വല്ലാര്‍പാടം കണ്ടെയര്‍നര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍ തുടങ്ങിയ വന്‍കിട പദ്ധതികള്‍ വേഗത്തിലായതും റിയല്‍എസ്റ്റേറ്റ്‌ മേഖലയ്‌ക്ക്‌ കരുത്തുപകരും.
മറ്റു മുന്‍നിര നഗരങ്ങളിലെപ്പോലെ ഊഹക്കച്ചവടം കേരളത്തില്‍ കുറവാണ്‌. കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരാശരി 35 ശതമാനം മൂല്യവളര്‍ച്ചയാണ്‌ റിയല്‍ എസ്‌റ്റേറ്റ്‌ നിക്ഷേപം നല്‌കുന്നത്‌. അതിനാല്‍ തന്നെ മറ്റ്‌ സംസ്ഥാനങ്ങളിലെ പോലെ ഇവിടുത്തെ വിപണി കാര്യമായി താഴേക്ക്‌ പോയില്ല. വിലയില്‍ സ്ഥിരത വന്നിട്ടുണ്ടെന്നാണ്‌ ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്‌. ഇത്‌ വിപണിക്ക്‌ ഗുണം ചെയ്‌തിട്ടുണ്ട്‌.
അതിനിടെ, വിദേശമലയാളികള്‍ നാട്ടില്‍ വന്‍തോതില്‍ ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാന്‍ ആരംഭിച്ചിട്ടുണ്ട്‌. വിദേശമലയാളികളില്‍ പലരും അവിടുത്തെ പണി ഉപേക്ഷിച്ച്‌ നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണിത്‌. രൂപയ്‌ക്കെതിരെ മിക്ക കറന്‍സികളുടെയും മൂല്യം ഇടയ്‌ക്ക്‌ വന്‍തോതില്‍ ഉയര്‍ന്നതും റിയല്‍ എസ്‌റ്റേറ്റ്‌ നിക്ഷേപത്തിന്‌ ഇവരെ പ്രേരിപ്പിച്ചു.
ഡിമാന്‍ഡ്‌ ഉയരുന്നതോടെ അടുത്ത മാസങ്ങളില്‍ തന്നെ ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കും വില കൂടാനുള്ള സാധ്യത ഈ രംഗത്തുള്ളവര്‍ തള്ളിക്കളയുന്നില്ല.

Bookmark and Share
  

Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  

2009 i-junction media All rights reserved

Powered By RoseSoft Systems